ഓണറേറിയം തടഞ്ഞുവച്ച്‌ അംഗനവാടി വര്‍ക്കര്‍മാരോട്‌ ഐസിഡിഎസ്‌ ഉദ്യോഗസ്ഥര്‍ പക വീട്ടുന്നതായി പരാതി

Update: 2018-05-28 04:55 GMT
Editor : Jaisy
ഓണറേറിയം തടഞ്ഞുവച്ച്‌ അംഗനവാടി വര്‍ക്കര്‍മാരോട്‌ ഐസിഡിഎസ്‌ ഉദ്യോഗസ്ഥര്‍ പക വീട്ടുന്നതായി പരാതി
Advertising

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട്‌ 180 ഓളം അംഗനവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം ആണ്‌ എട്ട്‌ മാസത്തോളമായി തടഞ്ഞ്‌ വച്ചിരിക്കുന്നത്‌

സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച ഓണറേറിയം തടഞ്ഞുവച്ച്‌ ഒരു വിഭാഗം അംഗനവാടി വര്‍ക്കാര്‍മാരോട്‌ ഐസിഡിഎസ്‌ ഉദ്യോഗസ്ഥര്‍ പക വീട്ടുന്നതായി പരാതി. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട്‌ 180 ഓളം അംഗനവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം ആണ്‌ എട്ട്‌ മാസത്തോളമായി തടഞ്ഞ്‌ വച്ചിരിക്കുന്നത്‌. അനധികൃത നിയമനത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയതാണ്‌ ഓണറേറിയം തടയാന്‍ കാരണമെന്നാണ്‌ ആക്ഷേപം.

Full View

അംഗണ്‍വാടി വര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയം അയ്യായിരത്തില്‍ നിന്നും 2015ലാണ് സര്‍ക്കാര്‍ പതിനായിരമാക്കി ഉയര്‍ത്തിയത്. ഇതിൽ 7800 രൂപ സർക്കാറും ബാക്കിയുള്ള 2200 രൂപ അതാത്​ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കും എന്നതാണ് വ്യവസ്ഥ. എന്നാല്‍ കൊല്ലത്തെ 180 ഓളം വര്‍ക്കര്‍മാര്‍ക്ക് കഴിഞ്ഞ 8മാസമായി ഓണറേറിയം നമല്‍കുന്നില്ല. ഐസിഡി.എസ് ഓഫീസർമാർ ഓരോ വർക്കർമാർക്കും കൊടുക്കാനുള്ള തുക അടക്കമുള്ളവയുടെ സ്റ്റേറ്റ്മെന്റ്​ കേർപ്പറേഷൻ അധികൃതര്‍ക്ക് സമര്‍പ്പിക്കാത്തതാണ് പ്രശ്നം. നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അംഗണ്‍വാടി വര്‍ക്കര്‍മാര്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതാണ് ഓണറേറിയം തടഞ്ഞു വയ്ക്കാനുള്ള കാരണമെന്നാണ് ആരോപണം. എന്നാല്‍ സാങ്കേതിക പ്രശ്നം മൂലമാണ് ഓണറേറിയം നല്‍കാത്തതെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News