നാട്ടകം ഗവ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം

Update: 2018-05-28 10:56 GMT
Editor : Muhsina
നാട്ടകം ഗവ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം
Advertising

ഗുരുതരമായി പരിക്കേറ്റ ആരതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവര്‍ മര്‍ദ്ദിച്ചു, വധഭീഷണി മുഴക്കി..

കോട്ടയം നാട്ടകം കോളേജില്‍ വിദ്യാര്‍ത്ഥിനികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ബി എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനികളായ ആത്മജ, ആരതി എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളോട് സംസാരിച്ചുവെന്ന് പറഞ്ഞാണ് എഎസ്എ അനുഭാവികള്‍ കൂടിയായ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചത്.

Full View

ഇന്നലെ വൈകുന്നേരമാണ് സംഭവം ഉണ്ടായത്. കോഷന്‍ ഡിപ്പോസിറ്റ് വാങ്ങാന്‍ എത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആണ്‍ സഹൃത്തുക്കള്‍ അടക്കമുള്ളവരോട് സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അംബേദ്ക്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനുമായി അനുഭാവം പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇതും മര്‍ദ്ദനത്തിന് കാരണമായെന്നാണ് ആത്മജയും ആരതിയും പറയുന്നത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ ചിങ്ങവനം പൊലീസ് കേസെടുത്തു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് എസ്എഫ്ഐയുടെ പറയുന്നത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News