ഗെയില്‍ പദ്ധതി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്
പൈപ്പ് ലൈന്‍ കടന്നുപോകുന്നത് ജനവാസ കേന്ദ്രങ്ങളിലൂടെയാണ്. അഭിഭാഷക കമ്മീഷന്‍ ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട്. പൈപ്പ് ലൈന്‍ കടന്നുപോകുന്നത് ജനവാസ കേന്ദ്രങ്ങളിലൂടെയാണ്. അഭിഭാഷക കമ്മീഷന്‍ ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
നിലവില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളുടെ ഗുണമേന്മയും സുരക്ഷയും ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. അതിന് വിദഗ്ധരുടെ സഹായം ആവശ്യമുണ്ട്. പൊതുജനങ്ങളുടെ ആശങ്ക അകറ്റാനും സുരക്ഷ ഉറപ്പുവരുത്താനും വിദഗ്ധരെ കൊണ്ട് പരിശോധനകള്‍ നടത്തണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി പ്രദേശത്ത് ജീവിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. ഇവര്‍ക്ക് ഭൂമി ഏറ്റെടുത്തതിന്റെ ഭാഗമായുള്ള മതിയായ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. നഷ്ടപരിഹാരം ഉയര്‍ത്തണം. കുറച്ച് ഭൂമി മാത്രമുള്ളവര്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നഷ്ടപരിഹാരം തുച്ഛമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
മതിയായ കാരണങ്ങളില്ലാതെ പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഗതി പല സ്ഥലങ്ങളിലും മാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗെയില്‍ പൈപ്പുകള്‍ കടന്നുപോകാന്‍ തിരഞ്ഞെടുക്കേണ്ടിയിരുന്നത് തീരപ്രദേശമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.