വിദ്യാഭ്യാസ യോഗ്യത ബിരുദത്തില്‍ നിന്നു പ്ലസ് ടുവായി കുറഞ്ഞു; പികെ ജയലക്ഷ്മി കുരുക്കില്‍

Update: 2018-05-28 17:09 GMT
Editor : admin
വിദ്യാഭ്യാസ യോഗ്യത ബിരുദത്തില്‍ നിന്നു പ്ലസ് ടുവായി കുറഞ്ഞു; പികെ ജയലക്ഷ്മി കുരുക്കില്‍
Advertising

മന്ത്രി പികെ ജയലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗ്യത അഞ്ച് വര്‍ഷം കൊണ്ട് കുറഞ്ഞു.

Full View

മന്ത്രി പികെ ജയലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗ്യത അഞ്ച് വര്‍ഷം കൊണ്ട് കുറഞ്ഞു. 2011 ലെ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബിരുദമായിരുന്ന യോഗ്യത ഇപ്പോള്‍ പ്ലസ് ടു ആയാണ് കുറഞ്ഞത്. ജയലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരണാധികാരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്.

2011 ലെ തെരഞ്ഞെടുപ്പില്‍‌ ബിരുദമാണ് യോഗ്യതയെന്ന് കാണിച്ചായിരുന്നു മന്ത്രി പികെ ജയലക്ഷ്മി സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ഡിഗ്രി പരീക്ഷ ജയിക്കാതെയായിരുന്ന ഇത്. ഇത് സംബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ കെപി ജീവന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ തീരുമാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടിയിലെ വരണാധികാരി സബ്കലക്ടര്‍ ശ്രീറാം സാംബശിവറാവുവിന് കോടതി നിര്‍ദേശവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു വിഭാഗത്തിന്റെയും കൈവശമുള്ള തെളിവുകളും സ്വമേധയാ കണ്ടെത്തിയ തെളിവുകളും ചേര്‍ത്ത് കഴിഞ്ഞ ദിവസം വരണാധികാരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഈ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബിഎ ബിരുദം വിജയിച്ചിട്ടില്ലെന്ന് കാണിച്ചിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവ് സംബന്ധിച്ച വ്യാജ സത്യവാങ്മൂലത്തിന്റെ കേസിന്റെ റിപ്പോര്‍ട്ടും വരണാധികാരി കൈമാറിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News