സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു

Update: 2018-05-28 01:19 GMT
Editor : Jaisy
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു
Advertising

ആര്‍ഭാടം ഒഴിവാക്കി കൊണ്ടാകും ഇത്തവണത്തെ കലോത്സവം തൃശൂരില്‍ നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ആര്‍ഭാടം ഒഴിവാക്കി കൊണ്ടാകും ഇത്തവണത്തെ കലോത്സവം തൃശൂരില്‍ നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ചെയര്‍മാനാക്കി കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. പുതുക്കിയ കലോത്സവ മാന്വല്‍ വിദ്യാഭ്യാസ മന്ത്രി കൃഷിമന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു.

Full View

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് തൃശൂരും വിദ്യാഭ്യാസ വകുപ്പും. 2018 ജനുവരി 6 മുതല്‍ 10 വരെ തൃശൂരിലാണ് 58-ാമത് കേരള സ്‌കൂള്‍ കലോത്സവം. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കൊണ്ടുള്ള കലോത്സവമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഘോഷയാത്ര അടക്കമുളള പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്. തേക്കിന്‍കാട് മൈതാനം മുഖ്യവേദിയാക്കി ഇരുപത്തഞ്ചോളം വേദികളാണ് ‌ഉദ്ദേശിച്ചിട്ടുളളത്. എല്ലാ വേദികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ ഉണ്ടാകും.നേരത്തെ ഏഴു ദിവസമായിരുന്ന കലോത്സവം അഞ്ചുദിവസമാക്കി മാറ്റിയിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടുതവണ കലാപരിപാടികള്‍ ജഡ്ജ് ചെയ്ത വരെ ഇത്തവണ ഒഴിവാക്കി. കലോത്സവങ്ങള്‍ പഠനവേദിയാക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാറിനെ ചെയര്‍മാനാക്കി കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് , വിദ്യാഭ്യാസ മന്ത്രി , വ്യവസായ വകുപ്പ് മന്ത്രി, കൃഷി വകുപ്പു മന്ത്രി തുടങ്ങിയവരാണ് മുഖ്യരക്ഷാധികാരികള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News