മേയര്‍ വികെ പ്രശാന്തിന്റെ നേതൃത്വത്തില്‍ ബി.ജെ.പി അംഗങ്ങളെ മര്‍ദ്ദിച്ചെന്ന് പൊലീസിന്റെ എഫ്‌ഐആര്‍

Update: 2018-05-28 12:43 GMT
Editor : Subin
മേയര്‍ വികെ പ്രശാന്തിന്റെ നേതൃത്വത്തില്‍ ബി.ജെ.പി അംഗങ്ങളെ മര്‍ദ്ദിച്ചെന്ന് പൊലീസിന്റെ എഫ്‌ഐആര്‍
Advertising

എഫ്‌ഐആറില്‍ സിപിഎം കൗണ്‍സിലര്‍മാരായ പൂങ്കുളം സത്യന്‍, ഉണ്ണിക‍‍ൃഷ്ണന്‍, ഐപി ബിനു, പാളയം രാജന്‍ എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍.

തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഗിരികുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് മ്യൂസിയം പോലീസിന്റെ എഫ്‌ഐആര്‍. വികെ പ്രശാന്തും, പിഎ ജീന്‍രാജും മറ്റ് നാല് സിപിഎം കൗണ്‍സിലര്‍മാരുമാണ് അക്രമത്തിന് നേത്യത്വം നല്‍കിയതെന്നും എഫ്‌ഐആറിലുണ്ട്. ബിജെപി സിപിഎം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിനെതിരെ സിപിഎം നേതാക്കള്‍ രൂക്ഷവിമര്‍ശങ്ങള്‍ നടത്തുന്നതിനിടെയാണ് എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത് വന്നിരിക്കുന്നത്.

മര്‍ദ്ദിച്ചുവെന്ന ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിന്റെ പരാതിയില്‍ മേയര്‍ വികെ പ്രശാന്തിനെ ഒന്നാം പ്രതിയാക്കിയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. കൗണ്‍സില്‍ യോഗത്തിലുണ്ടായ ബഹളത്തിനിടെ മേയര്‍ പുറത്തേക്ക് പോയപ്പോള്‍ പരാതിയുമായി പിന്നാലെ ചെന്ന ബിജെപി കൗണ്‍സിലറെ മേയറുടെ പിഎ പിടിച്ച് തള്ളിയെന്ന് എഫ്‌ഐആര്‍ പറയുന്നു. തൊട്ടുപിറകെ ഗിരികുമാറിനെ മേയര്‍ കൈമുറുക്കി ഇടിച്ചു.

തുടര്‍ന്ന് സിപിഎം കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണന്‍, ഐപി ബിനു എന്നിവര്‍ സ്‌റ്റെയര്‍കേസിന്റെ പടിയില്‍ നിന്ന് ബിജെപി കൗണ്‍സിലറെ തള്ളിയിടുകയായിരുന്നു. പിന്നാലെ മറ്റൊരു കൗണ്‍സിലറായ പാളയം രാജന്‍ ഗിരികുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആര്‍. മര്‍ദ്ദനമേറ്റ ബിജെപി കൗണ്‍സിലര്‍മാരായ ഗിരികുമാര്‍, ബീന, ലക്ഷ്മി എന്നിവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് സിപിഎം കൗണ്‍സിലറായ പൂങ്കുളം സത്യന്‍ ആംബുലന്‍സ് തടഞ്ഞെന്നും പറയുന്നുണ്ട്.

കോര്‍പ്പറേഷനില്‍ നടന്ന ബിജെപി സിപിഎം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസിനെതിരെ രംഗത്തുള്ള സിപിഎം നേതാക്കള്‍ ഇതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ വിമര്‍ശം ഉന്നയിച്ചേക്കും 1872ആം നമ്പരായി രജിസ്ട്രര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറില്‍ സിപിഎം കൗണ്‍സിലര്‍മാരായ പൂങ്കുളം സത്യന്‍, ഉണ്ണിക‍‍ൃഷ്ണന്‍, ഐപി ബിനു, പാളയം രാജന്‍ എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. ആറാം പ്രതി ജീന്‍രാജ് മേയറുടെ പിഎയാണ്. മ്യൂസിയം എസ്‌ഐ സുനില്‍കുമാറിനാണ് അന്വേഷണ ചുമതല.

Full View
Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News