മണി കയ്യേറ്റക്കാരുടെ വക്താവ്; അധിക്ഷേപത്തിന് മറുപടിയുമായി സിപിഐ ഇടുക്കി നേതൃത്വം

Update: 2018-05-28 03:25 GMT
Editor : Sithara
മണി കയ്യേറ്റക്കാരുടെ വക്താവ്; അധിക്ഷേപത്തിന് മറുപടിയുമായി സിപിഐ ഇടുക്കി നേതൃത്വം
Advertising

കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജിന്‍റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയില്‍ സിപിഎം - സിപിഐ പോര് മുറുകുന്നു

കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജിന്‍റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയില്‍ സിപിഎം - സിപിഐ പോര് മുറുകുന്നു. സിപിഐയ്ക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ മന്ത്രി എം എം മണിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ രംഗത്തെത്തി. എം എം മണി കയ്യേറ്റത്തിന്‍റെ വക്താവായി മാറിയെന്നും കൊടുക്കല്‍ വാങ്ങല്‍ രാഷ്ട്രീയത്തിന്‍റെ ആളുകളല്ല സിപിഐയെന്നും ശിവരാമന്‍ തുറന്നടിച്ചു.

Full View

ഇന്നലെ കട്ടപ്പനയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉത്ഘാടന വേദിയിലാണ് സിപിഐയെയും ജില്ലാ സെക്രട്ടറി ശിവരാമനെയും കടന്നാക്രമിച്ച് മന്ത്രി എം എം മണി രംഗത്തെത്തിയത്. തോമസ് ചാണ്ടിയുടെ രാജിവിഷയത്തിലും മാധ്യമങ്ങളെ സെക്രട്ടറിയേറ്റിനു പുറത്ത് നിര്‍ത്തിയതിലും സിപിഐ നടത്തിയ പ്രതികരണം മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് എം എം മണി പറഞ്ഞു. ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി കോണ്‍ഗ്രസിനെ സഹായിക്കാനായിരുന്നു. ഇതില്‍ സിപിഐ പ്രതിഫലം പറ്റിയെന്നും എം എം മണി ആരോപിച്ചിരുന്നു.

കൊടുക്കല്‍ വാങ്ങല്‍ രാഷ്ട്രീയം സിപിഐയ്ക്കില്ല. കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ എം എം മണി രംഗത്തുവരും. ഇത് കയ്യേറ്റക്കാരെ സഹായിക്കാനെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങളില്‍ വ്യക്തമായ നിലപാട് സിപിഐയ്ക്കുണ്ടെന്നും ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ തുറന്നടിച്ചു.

ഭൂവിഷയങ്ങളില്‍ ഇടുക്കിയിലെ സിപിഎം - സിപിഐ പോര് ദിനംപ്രതി വഷളാകുകയാണ്. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചാകും ഇപ്പോഴുണ്ടായ വിള്ളലിന്‍റെ വ്യാപ്തി വ്യക്തമാകാന്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News