സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ബജറ്റില്‍ പ്രതിഫലിക്കുമെന്ന് ഗീതാ ഗോപിനാഥ്

Update: 2018-05-28 00:48 GMT
Editor : Subin
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ബജറ്റില്‍ പ്രതിഫലിക്കുമെന്ന് ഗീതാ ഗോപിനാഥ്
Advertising

ആറ് മാസത്തിനകം ജി എസ് ടി യിലൂടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധി ബജറ്റില്‍ പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സംസ്ഥാനത്ത് ചിലവുകള്‍ കുറക്കേണ്ടി വരും, ആറ് മാസത്തിനകം ജി എസ് ടി യിലൂടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

Full View

നോട്ട് നിരോധവും, ജി എസ് ടി യും മൂലമാണ് നിലവിലെ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ജി എസ് ടി നല്ല ആശയമാണ്, എന്നാല്‍ ഇത് നടപ്പാക്കിയതിലുള്ള പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. ഈ പ്രതിസന്ധി സംസ്ഥാന ബജറ്റില്‍ പ്രതിഫലിക്കുമെന്നും ഗീതാ ഗോപിനാഥ് മുന്നറിയിപ്പ് നല്‍കി. ആറ് മാസത്തിനകം സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയും ഗീതാ ഗോപിനാഥ് പങ്ക് വച്ചു.

ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംസ്ഥാനത്തെ ധനസ്ഥിതിയെ കുറിച്ച് ഗീതാ ഗോപിനാഥ് പ്രതികരിച്ചത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News