കോഴിക്കോട് ലോ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന് പരാതി
മര്‍ദ്ദനത്തില്‍ പരിക്കേറ്റ അവസാന വര്‍ഷ വിദ്യാര്‍ഥി ഋത്വിക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്
കോഴിക്കോട് ലോ കോളജില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അവസാന വര്‍ഷ വിദ്യാര്‍ഥി ഋത്വിക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്ലാസില്‍ കയറി ഋത്വികിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കെഎസ്‍യു പ്രവര്‍ത്തകര്‍ ആരോപിച്ചു.
റാഗിങ് പരാതിക്ക് ശേഷം പോലീസ് ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വീണ്ടും ലോ കോളജില്‍ സംഘര്‍ഷം ഉടലെടുത്തത്. കെഎസ്‍യു പ്രവര്‍ത്തകനും അവസാന വര്‍ഷ വിദ്യാര്‍ഥിയുമായ ഋത്വികിനെ ക്ലാസില്‍ കയറി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായാണ് പരാതി. മര്‍ദ്ദനത്തില്‍ താടിയെല്ലിനും മൂക്കിനും പരിക്കേറ്റ ഋത്വിക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം മുതല്‍ ലോ കോളേജില്‍ എസ്എഫ്ഐ നിരന്തരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് കെഎസ്‍യു അടക്കമുള്ള മറ്റ് വിദ്യാര്‍ഥി സംഘടനകളുടെ പരാതി. ഋത്വികിനെ കഴിഞ്ഞ ദിവസം സുഹൃത്തായ വിദ്യാര്‍ഥിനിക്കൊപ്പം തടഞ്ഞുവെയ്ക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. നാളെ ജില്ലയില്‍ കെഎസ്‍യു പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ചു. സംഭവത്തോട് പ്രതികരിക്കാന്‍ ലോ കോളജ് പ്രിന്‍സിപ്പാള്‍ തയ്യാറായില്ല.