സിപിഎം ചൈനീസ് അനുകൂല പാർട്ടിയാണെന്ന് പ്രചരിപ്പിക്കാൻ ബിജെപി ശ്രമമെന്ന് കോടിയേരി
Update: 2018-05-28 01:45 GMT
സോഷ്യലിസ്റ്റ് നിർമാണ പ്രക്രിയ നടപ്പിലാക്കുന്നതിനുള്ള ധീരമായ നടപടികളാണ് ചൈന കൈക്കൊള്ളുന്നത്. ചൈനയുമായുള്ള തർക്ക പ്രശ്നങ്ങൾ..
സിപിഎം ചൈനീസ് അനുകൂല പാർട്ടിയാണെന്ന് പ്രചരിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സോഷ്യലിസ്റ്റ് നിർമാണ പ്രക്രിയ നടപ്പിലാക്കുന്നതിനുള്ള ധീരമായ നടപടികളാണ് ചൈന കൈക്കൊള്ളുന്നത്. ചൈനയുമായുള്ള തർക്ക പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നുള്ള പാർട്ടി നിലപാടിൽ മാറ്റമില്ലന്നും കൊടിയേരി പറഞ്ഞു. സി പി എം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി