ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരകളായത് നിരവധി പേര്‍
ഖത്തറിലേക്ക് ഉള്ള വിസരഹിത സന്ദര്‍ശന അനുമതി മറയാക്കിയായിരുന്നു തട്ടിപ്പ്..
ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി കുടുതല്‍ പരാതികള്‍ ഉയരുന്നു. കോഴിക്കോട്ടുനിന്നും നിരവധി പേരാണ് തട്ടിപ്പിനിരയായത്. ഖത്തറിലേക്ക് ഉള്ള വിസരഹിത സന്ദര്‍ശന അനുമതി മറയാക്കിയായിരുന്നു തട്ടിപ്പ്.
കോഴിക്കോട്ടെ ട്രാവല്‍സ് കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിന് നിരവധിപേര്‍ ഇരയായെന്നാണ് പരാതി. ഖത്തറിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്.വിസയില്ലാതെ പലരെയും ഖത്തറിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ജോലി കിട്ടാതെ വന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി പലരും തിരിച്ചറിഞ്ഞത്. മുനീര്‍ എന്ന ഏജന്റിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് പ്രധാനമായും പണം വാങ്ങിയതെന്നാണ് പരാതിക്കാരുടെ ആരോപണം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍നിന്നും അറസ്റ്റിലായ പിഡിപി മുസ്തഫയും സംഘത്തിലുള്ളതായാണ് പരാതി. സംഘത്തിലെ ജലീല്‍ എന്നയാളെ ഫറോഖ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.