500 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പൊലീസുകാരന് രണ്ട് വര്‍ഷം തടവും പിഴയും
500 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
500 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. അപകടത്തില്‍ പെട്ട മോട്ടോര്‍ സൈക്കിള്‍ വിട്ടുകൊടുക്കാന്‍ കൈക്കൂലി വാങ്ങിയ കേസിലാണ് കോടതി ഉത്തരവ്.
ഏലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായി ജോലി ചെയ്തിരുന്ന കെ ടി ആന്‍റണിയെയാണ് 500 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കോടതി ശിക്ഷിച്ചത്. അഴിമതി നിരോധന നിയമ പ്രകാരമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി രണ്ട് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം.
2010 മെയ് അഞ്ചിനാണ് അപകടത്തില്‍ പെട്ട മോട്ടോര്‍ സൈക്കിള്‍ വിട്ട് നല്‍കുന്നതിനായി ആന്‍റണി കൈക്കൂലി വാങ്ങിയത്. ഏലൂര്‍ സ്വദേശി സുമേഷിന്‍റെ പരാതിയില്‍ എറണാകുളം വിജിലന്‍സ് യൂനിറ്റാണ് അന്വേഷണം നടത്തിയത്.