വിലകുറഞ്ഞ കണ്ണാടി, ധരിച്ച ആളുടെ മഹത്വം കാരണം കറൻസി നോട്ടിൽ വരെ കയറി: എന്‍ എസ് മാധവന്‍

Update: 2018-05-28 02:43 GMT
വിലകുറഞ്ഞ കണ്ണാടി, ധരിച്ച ആളുടെ മഹത്വം കാരണം കറൻസി നോട്ടിൽ വരെ കയറി: എന്‍ എസ് മാധവന്‍
Advertising

സര്‍ക്കാര്‍ ചെലവില്‍ വില കൂടിയ കണ്ണട വാങ്ങിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍

സര്‍ക്കാര്‍ ചെലവില്‍ വില കൂടിയ കണ്ണട വാങ്ങിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്. ഗാന്ധിജിയുടെ കണ്ണട ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ എന്‍ എസ് മാധവന്‍ വിമര്‍ശിച്ചത്.

"വളരെ വിലകുറഞ്ഞ കണ്ണാടി. മെഡിക്കൽ റിഇംബർസ്മെന്റായി നൂറ് രൂപ പോലും കിട്ടില്ല. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറൻസി നോട്ടിൽ വരെ കയറി" എന്നാണ് എന്‍ എസ് മാധവന്‍റെ ട്വീറ്റ്.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് അന്‍പതിനായിരത്തോളം രൂപ വില വരുന്ന കണ്ണട വാങ്ങിയതാണ് വിവാദമായത്. വിവരാവകാശ രേഖ പ്രകാരം 49900 രൂപയാണ് സ്പീക്കറുടെ കണ്ണടയുടെ വില.

Tags:    

Similar News