ലക്ഷങ്ങള്‍ മുടക്കിയിട്ടും ഉപകാരമില്ലാത്ത ഫോര്‍ട്ട് കൊച്ചിയിലെ പൊതു ശൗചാലയങ്ങള്‍
ആരോഗ്യ രംഗത്ത് വലിയ വളര്‍ച്ച നേടിയെന്നും ടൂറിസം മേഖലകളില്‍ കുതിച്ചു ചാട്ടം നടത്തിയെന്നും അവകാശപ്പെടുമ്പോള്‍ തന്നെയാണ് തീരപ്രദേശമായ ഫോര്‍ട്ട് കൊച്ചിയും തോപ്പും പടിയുമെല്ലാം ഈ അവഗണന നേരിടുന്നത്.
വിദേശികളുള്‍പ്പെടെ നിരവധി സഞ്ചാരികള്‍ എത്തുന്ന ഫോര്‍ട്ട് കൊച്ചിയിലും സമീപ പ്രദേശങ്ങളിലും പൊതു ശൗചാലയങ്ങള്‍ക്കായി കേര്‍പ്പറേഷന്‍ മുടക്കിയത് ലക്ഷങ്ങള്‍. എന്നാല്‍ ഒരെണ്ണം പോലും പൊതുജനത്തിന് ഉപകാരപ്പെട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
തോപ്പും പടിയിയിലെ പൊതു ശൗചാലയം നിര്‍മ്മാണം പൂര്‍ത്തിയായിട്ട് വര്‍ഷം ഒന്ന് തികഞ്ഞു. ചിലവാക്കിയതാകട്ടെ 27 ലക്ഷം രൂപ, റോട്ടറി ക്ലബ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു നല്‍കിയ ശൗചാലയ സമുച്ചയം സ്വകാര്യ വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി ഇതുവരെ പൊതുജനത്തിനായി തുറന്നു കൊടുത്തിട്ടില്ല.
വിദേശികളുള്‍പ്പെടെ എത്തുന്ന ഇടങ്ങളില്‍ കോര്‍പ്പറേഷന്‍ സജ്ജീകരിച്ചിരിക്കുന്ന ഇ ടോയ്‌ലെറ്റുകളില്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. ആരോഗ്യ രംഗത്ത് വലിയ വളര്‍ച്ച നേടിയെന്നും ടൂറിസം മേഖലകളില്‍ കുതിച്ചു ചാട്ടം നടത്തിയെന്നും അവകാശപ്പെടുമ്പോള്‍ തന്നെയാണ് തീരപ്രദേശമായ ഫോര്‍ട്ട് കൊച്ചിയും തോപ്പും പടിയുമെല്ലാം ഈ അവഗണന നേരിടുന്നത്.