വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി കേരളവര്‍മ്മ കോളജ്
നിലവിലെ വിദ്യാര്‍ഥികളുടെ പ്രീമിയം തുക കോളജ് യൂണിയന്‍ കണ്ടെത്തി. നാല് ലക്ഷം രൂപയാണ് ഒരു വര്‍ഷത്തെ പ്രീമിയം തുകയ്ക്കായി യൂണിയന്‍ ചെലവാക്കുന്നത്.
സംസ്ഥാനത്താദ്യമായി ഒരു കോളജ് യൂണിയന്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങുന്നു. തൃശൂര്‍ കേരളവര്‍മ്മ കോളജിലാണ് അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുന്നതിനായി കോളജ് യൂണിയന്റെ പുതിയ പദ്ധതി.
ഭൂരിഭാഗവും സാധാരണക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജായ കേരളവര്‍മയില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തിനിടയില്‍ വിവിധ അപകടങ്ങളില്‍ പെട്ടത് നിരവധി വിദ്യാര്‍ഥികളാണ്. ഇവരുടെ ചികിത്സാ ചെലവ് വിദ്യാര്‍ഥികളില്‍ നിന്ന് തന്നെ പിരിച്ചെടുക്കേണ്ടി വന്നു.ഈ സാഹചര്യത്തിലാണ് അപകടത്തില്‍ പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാമെന്ന പദ്ധതിയുമായി കോളജ് യൂണിയന്‍ മുന്നോട്ട് വന്നത്. ഓരോ വര്‍ഷവും രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണ് പദ്ധതിയില്‍ പെടുക. വിദ്യാര്‍ഥികളുടെ ഇടയിലും വലിയ പിന്തുണയാണ് പദ്ധതിക്കുള്ളത്.
നിലവിലെ വിദ്യാര്‍ഥികളുടെ പ്രീമിയം തുക കോളജ് യൂണിയന്‍ കണ്ടെത്തി. നാല് ലക്ഷം രൂപയാണ് ഒരു വര്‍ഷത്തെ പ്രീമിയം തുകയ്ക്കായി യൂണിയന്‍ ചെലവാക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ പ്രീമിയം തുക വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കും. 195 രൂപയാണ് ഒരു വിദ്യാര്‍ത്ഥിയ്ക്കുളള പ്രീമിയം തുക.