കീഴാറ്റൂരില്‍ 2 പേര്‍ക്കായി, അവര്‍ സിപിഎംകാരാണ് എന്നതിന്റെ പേരില്‍ പദ്ധതി ഉപേക്ഷിക്കാനാവില്ല: മുഖ്യമന്ത്രി
വികസന പദ്ധതികള്‍ക്കെതിരെ സമരം ചെയ്യുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
വികസന പദ്ധതികള്‍ക്കെതിരെ സമരം ചെയ്യുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് വികസനമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് പദ്ധതികള്‍ക്കെതിരെ നില്‍ക്കുന്നത്. സിപിഎംകാരായ ചിലര്‍ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ ബൈപ്പാസ് നിര്‍മാണ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎന്‍ജി പമ്പ് സ്റ്റേഷനുകളുടെ ഉദ്ഘാടനവേദിയില്‍ ഗ്യാസ് പൈപ്പ് ലൈനിനെതിരെ സമരം ചെയ്തവര്‍ക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ വിമര്‍ശം. കളമശ്ശേരിയില്‍ എകെജി അനുസ്മരണ വേദിയില്‍ കീഴാറ്റൂരിലെ സമരത്തിനെതിരെ രൂക്ഷമായ വിമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയത്. 60 പേരില്‍ 56 പേരും പദ്ധതിക്കനുകൂലമാണ്. 2 പേര്‍ക്ക് വേണ്ടി അവര്‍ സിപിഎംകാരാണ് എന്നതിന്റെ പേരില്‍ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കീഴാറ്റൂരിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവര്‍ക്കും മുഖ്യമന്ത്രി താക്കീത് നല്‍കി. നാടിന്റെ വികസനത്തിന് മുടക്കം നില്‍ക്കുന്നവര്‍ ഭാവിതലമുറക്ക് ദ്രോഹം ചെയ്യുന്നവരാണെന്ന താക്കീതോടെയാണ് രണ്ടിടത്തും മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.