കനത്ത മഴ; തിരുവനന്തപുരത്ത് കടല്‍ക്ഷോഭം രൂക്ഷം
വലിയതുറ, ചെറിയതുറ, പൊഴിയൂര്‍ മേഖലകളിലാണ് കടല്‍ക്ഷോഭം.
മഴ കനത്തതോടെ തിരുവനന്തപുരത്ത് കടല്‍ക്ഷോഭം രൂക്ഷമായി. വലിയതുറ, ചെറിയതുറ, പൊഴിയൂര്‍ മേഖലകളിലാണ് കടല്‍ക്ഷോഭം. വലിയതുറയില്‍ വീടുകള്‍ തകര്‍ന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്നാരോപിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു.
തിരുവനന്തപുരം വലിയ തുറ, ചെറിയ തുറ പൊഴിയൂര്‍ മേഖലകളിലായി 110 വീടുകള്‍ പൂര്‍ണമായും നൂറിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. തീരദേശത്തുള്ള മിക്ക വീടുകളിലും വെള്ളം കയറി. വലിയ തുറയില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്നാരോപിച്ച് തീരദേശവാസികള്‍ റോഡ് ഉപരോധിച്ചു.
ഇന്നലെ വെകുന്നേരത്തോടുകൂടിയാണ് കടല്‍ക്ഷോഭം രൂക്ഷമായത്. പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെ തിരുവനന്തപുരം മേയര്‍ എം കെ പ്രശാന്ത് സ്ഥലം സന്ദര്‍ശിച്ചു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു.