വിദ്യാഭ്യാസമന്ത്രിക്ക് എഴുത്തുകാരോട് പുച്ഛമാണെന്ന് ടി പത്മനാഭന്‍

Update: 2018-05-29 07:32 GMT
Editor : Sithara
വിദ്യാഭ്യാസമന്ത്രിക്ക് എഴുത്തുകാരോട് പുച്ഛമാണെന്ന് ടി പത്മനാഭന്‍
Advertising

തനിക്ക് എസ്‍സിഇആര്‍ടി പണം നല്‍കാനുള്ള വിവരം മന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു.

Full View

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരെ രൂക്ഷ വിമര്‍ശവുമായി കഥാകൃത്ത് ടി.പത്മനാഭന്‍. മന്ത്രിക്ക് എഴുത്തുകാരോട് പുച്ഛമാണന്ന് പറഞ്ഞ പത്മനാഭന്‍ മുണ്ടശേരി മുതലുളള വിദ്യാഭ്യാസ മന്ത്രിമാക്കില്ലാത്ത എന്ത് മഹത്വമാണ് ഈ മന്ത്രിക്കുളളതെന്നും ചോദിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രിമാരെല്ലാം കുലീനതയുളളവരായിരുന്നുവെന്നും പത്മനാഭന്‍ പറഞ്ഞു.

2014ല്‍ എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ ഏഴാം തരത്തിലെ മലയാള പാഠപുസ്തകത്തില്‍ ടി.പത്മനാഭന്റെ അശ്വതി എന്ന കഥ ഉള്‍പ്പെടുത്തിയിരുന്നു. കരാര്‍ അനുസരിച്ച് ഈ കഥക്ക് 5000 രൂപ പ്രതിഫലമായി നല്‍കുമെന്ന് ഏറ്റിരുന്നെങ്കിലും ഇതുവരെ ഈ തുക നല്‍കിയിട്ടില്ല. ഇക്കാര്യം സി.പി.എം പ്രതിനിധിയായ ഒരു എം.എല്‍.എ മുഖാന്തരം ടി.പത്മനാഭന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ അറിയിച്ചെങ്കിലും മന്ത്രിയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടാവാത്തതാണ് കഥാകൃത്തിനെ ചൊടിപ്പിച്ചത്.

സ്വയം മഹാനാണന്ന് കരുതുന്ന ഈ മന്ത്രിക്ക് മുന്നില്‍ ഇ.എം.എസും ജോസഫ് മുണ്ടശേരിയും പോലും നിസാരരാണെന്നും പത്മനാഭന്‍ പരിഹസിച്ചു. പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ ഒരു പ്രതികരണമുണ്ടായതില്‍ വേദനയും ദുഖവും പ്രതിഷേധവുമുണ്ടന്നും പത്മനാഭന്‍ പറഞ്ഞു. പത്മനാഭന്റെ പ്രതികരണം വന്നതിനു പിന്നാലെ കഥയുടെ പ്രതിഫലം ഉടന്‍ നല്‍കുമെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ കഥാകൃത്തിനെ ഫോണില്‍ വിളിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News