ഗ്രൂപ്പ് ഫോട്ടോ എടുത്തതുകൊണ്ട് കാര്യമില്ല, പാര്‍ട്ടിയുടെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് എ.കെ ആന്റണി

Update: 2018-05-29 19:55 GMT
Editor : Jaisy
ഗ്രൂപ്പ് ഫോട്ടോ എടുത്തതുകൊണ്ട് കാര്യമില്ല, പാര്‍ട്ടിയുടെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് എ.കെ ആന്റണി
Advertising

കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയില്‍ ചോര്‍ച്ച ഉണ്ടായി

Full View

കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറമാറ്റം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പാര്‍ട്ടിയുടെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഈ പോക്ക് പോയാല്‍ പാര്‍ട്ടിക്ക് തിരിച്ചുവരവുണ്ടാവില്ല. കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും ആന്റണി കുറ്റപ്പെടുത്തി.

സദ്ഭാവനാ ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ കെപിസിസി സംഘടിപ്പിച്ച തദ്ദേശസ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് പ്രതിനിധികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ അവസ്ഥ മോശമാണ്.ഒരുമിച്ച് ഫോട്ടോയെടുത്തതുകൊണ്ട് കാര്യമില്ലെന്ന് ആന്റണി പറഞ്ഞു. ഇന്ത്യാ പാകിസ്താന്‍ നേതാക്കളൊന്നിച്ച് ഫോട്ടോ എടുക്കുന്നത് പോലെയാണത്. പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലേക്ക് ചെറുപ്പക്കാര്‍ എത്തുന്നില്ല. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പാര്‍ട്ടിയില്‍ മതിയായ പ്രാതിനിധ്യം വേണം.

അട്ടിമറിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ആരോപിച്ചു. യുഡിഎഫിന്റെ മദ്യനയത്തിന്റെ ഗുണഫലങ്ങള്‍ ഇല്ലാതാക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News