സിഡ്‌കോ മുന്‍ എംഡിയുടെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്
പ്രാഥമിക അന്വേഷണത്തില്‍ 22 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.
സിഡ്‌കോ മുന്‍ എംഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് റെയ്ഡ്. പ്രാഥമിക അന്വേഷണത്തില്‍ 22 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.
തുടര്‍ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. സിഡ്‌കോ എം ഡിയായിരിക്കെ മേനംകുളത്തെ ടെലികോ സിറ്റി നിര്‍മാണത്തിനായി മണല്‍ മാറ്റിയതില്‍ ക്രമക്കേട് നടത്തി 5.19 കോടി രൂപ തട്ടിയെന്ന പരാതിയില്‍ സജി ബഷീറിനെതിരെ കേസ് നിലവിലുണ്ട്. സിഡ്‌കോയില്‍ കോഴ വാങ്ങി അനധികൃത നിയമനം നടത്തിയെന്ന കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.