ഏകസിവില്‍കോഡ്; കേന്ദ്രത്തിനെതിരെ സമസ്‍തയും കാന്തപുരവും
വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന സമീപനം സര്‍ക്കാരില്‍ നിന്നുണ്ടാകരുതെന്നും കാന്തപുരം കോഴിക്കോട് പറഞ്ഞു
ഒരു കാരണവശാലും ഏകസിവില്‍കോഡ് നടപ്പാക്കാന്‍ സാധ്യമല്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഏകസിവില്‍കോഡിന്റെ പേരില്‍ ഏത് വിഭാഗത്തിന്‍റെ നിയമമാണ് നടപ്പാക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. വിശ്വാസികളെ വേദനിപ്പിക്കുന്ന തീരുമാനം സര്‍ക്കാരില്‍ നിന്നും ഉണ്ടാകരുത്. അങ്ങനെ ഉണ്ടായാല്‍ രാജ്യത്തെ സമാധാനം നഷ്ടപ്പെടുമെന്നും കാന്തപുരം കോഴിക്കോട്ട് പറഞ്ഞു.
ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സമസ്തയും രംഗത്തെത്തി. ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇസ്ലാമിക പണ്ഡിതരാണ് തീരുമാനമെടുക്കേണ്ടതെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും ആലിക്കുട്ടി മുസ്ലിയാര്‍ കോഴിക്കോട്ട് പറഞ്ഞു.