കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡി കോടിയേരിയുടെ ഭാര്യാ സഹോദരന്‍
നിയമിച്ചത് യുഡിഎഫ് സര്‍ക്കാര്‍; മതിയായ യോഗ്യതയില്ലെന്ന് ആരോപണം
യോഗ്യതകളില്ലാതിരുന്നിട്ടും പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയായി തുടരുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ എസ് ആര്‍ വിനയകുമാര്‍. കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി സ്ഥാനത്താണ് എസ് ആര്‍ വിനയകുമാര്‍ തുടരുന്നത്. ഇദ്ദേഹത്തിന് റിയാബ് നിശ്ചയിച്ച യോഗ്യത ഇല്ലെന്നാണ് ആരോപണം. നിയമനം പുനഃപരിശോധിക്കണമെന്ന് കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു..
യുണൈററഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കൊല്ലം മീറ്റര്‍ കമ്പനിയുടെ എം ഡിയായി കഴിഞ്ഞ സര്‍ക്കാരാണ് എസ് ആര്‍ വിനയകുമാറിനെ നിയോഗിച്ചത്. മുന്‍ വ്യവസായ വകുപ്പ് മന്ത്രിയായ പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു നിയമനത്തിന് ചുക്കാന്‍ പിടിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനായ എസ് ആര്‍ വിനയകുമാറിന് റിയാബ് നിശ്ചയിച്ച യോഗ്യത ഇല്ലെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. രണ്ട് മുന്നണികള്‍ക്കും താത്പര്യമുളള വിഷയമായതിനാല്‍ നിയമനം സംബന്ധിച്ച ആരോപണം ഉയര്‍ന്നില്ല.
കൊല്ലം മീററര്‍ കമ്പനിയിലെ എം ഡിക്ക് യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണമെന്നും എം പി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു
തിരുവന്തപുരം ഐ എ എസ് അക്കാദമിയുടെ ജൂനിയര്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് എസ് ആര്‍ വിനയകുമാര്‍. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മറ്റൊരു പൊതുമേഖലാസ്ഥാപനത്തിന്റെ കൂടി ഉത്തരവാദിത്വം എസ് ആര്‍ വിനയകുമാറിനെ ഏല്‍പ്പിച്ചിരിക്കുകയാണ്.