നിലമ്പൂര്‍ ഏറ്റുമുട്ടല്‍; പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്തണമെന്ന് ബന്ധുക്കള്‍

Update: 2018-05-29 12:10 GMT
Editor : Ubaid
നിലമ്പൂര്‍ ഏറ്റുമുട്ടല്‍; പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്തണമെന്ന് ബന്ധുക്കള്‍
Advertising

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍‌ട്ടം നടപടി ക്രമങ്ങളില്‍ സംശയമുണ്ടെന്ന് കാട്ടിയാണ് കുപ്പു ദേവരാജന്റെ ബന്ധുക്കള്‍ ഹര്‍ജി നല്‍കുക

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ പൊലീസ് വെടിവെപ്പില്‍ മരിച്ച സംഭവത്തില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് മരിച്ചവരുടെ ബദ്ധുക്കള്‍.കുപ്പു ദേവരാജന്‍റെ സഹോദരന്‍ ശ്രീധരന്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപെട്ട് ഹരജിനല്‍കും.മഞ്ചേരി ജില്ലാ സെഷ്യന്‍ കോടതിയിലാണ് ഹരജി നല്‍കുക. ക്രൈംബ്രാഞ്ച് സംഘം മാവോയിസ്റ്റുകളില്‍നിന്നും പിടിച്ചെടുത്ത വസ്തുക്കള്‍ പരിശോധിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍‌ട്ടം നടപടി ക്രമങ്ങളില്‍ സംശയമുണ്ടെന്ന് കാട്ടിയാണ് കുപ്പു ദേവരാജന്റെ ബന്ധുക്കള്‍ ഹര്‍ജി നല്‍കുക. വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

സംഭവം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയുമായി ചര്‍ച്ച നടത്തി.മാവോയിസ്റ്റുകളില്‍നിന്നും പിടിച്ചെടുത്ത സാധനങ്ങള്‍ സംഘം പരിശോധിച്ചു.ഓപ്പറേഷനില്‍ പങ്കെടുത്ത പൊലീസുകാരില്‍നിന്നും സംഘം മെഴിയെടുക്കും.മരിച്ച കുപ്പു ദേവരാജന്‍,അജിത എന്നിവരുടെ ബദ്ധുക്കളില്‍നിന്നും,മനുഷ്യവകാശ പ്രവര്‍ത്തകരില്‍നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിക്കും.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News