പാര്‍ട്ടിയും മുന്നണിയും ആവശ്യപ്പെട്ടാല്‍ മന്ത്രിയാകും: തോമസ് ചാണ്ടി
Update: 2018-05-29 19:05 GMT
എൽഡിഎഫ് മന്ത്രിസഭയിൽ ഒരു മന്ത്രിസ്ഥാനം എന്‍സിപിക്ക് അർഹതപ്പെട്ടതാണെന്ന് കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി.
എൽഡിഎഫ് മന്ത്രിസഭയിൽ ഒരു മന്ത്രിസ്ഥാനം എന്‍സിപിക്ക് അർഹതപ്പെട്ടതാണെന്ന് കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി. പാർട്ടിയുടെ ദേശീയ നേതൃത്വവും മുന്നണിയും ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കും. എ കെ ശശീന്ദ്രനെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ലെന്നും തോമസ് ചാണ്ടി കുവൈത്തിൽ മീഡിയവണിനോട് പറഞ്ഞു.
കുവൈത്തിലായതിനാൽ നാട്ടിൽ നടക്കുന്നതൊന്നും താനറിഞ്ഞിരുന്നില്ല എന്ന ആമുഖത്തോടെയാണ് തോമസ് ചാണ്ടി എംഎൽഎ സംസാരിച്ചത്. കേരളത്തിൽ മാധ്യമപ്രവർത്തനം മോശമായ അവസ്ഥയിലാണെന്ന് ശരിവെക്കുന്നതാണ് പുതിയ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.