വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ നാല് അധ്യാപകര്‍ക്ക് സസ്‍പെന്‍ഷന്‍

Update: 2018-05-29 07:31 GMT
Editor : Ubaid
വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ നാല് അധ്യാപകര്‍ക്ക് സസ്‍പെന്‍ഷന്‍
Advertising

കണ്ണൂർ ടിസ്ക് സ്കൂളിലെ അധ്യാപകരെയാണ് അന്വേഷണ വിധേയമായി ഒരു മാസത്തേക്കു മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തത്

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം മാറ്റിയ സംഭവത്തിൽ നാല് അധ്യാപകരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ടിസ്ക് സ്കൂളിലെ അധ്യാപകരെയാണ് അന്വേഷണ വിധേയമായി ഒരു മാസത്തേക്കു മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തത്. ഷീജ, ഷഹീന, ബിന്ദു, ഷാഹിന എന്നിവർക്കെതിരേയാണ് നടപടിയെടുത്തത്.

കണ്ണൂർ കുഞ്ഞിമംഗലം കൊവ്വപുരം ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വിവാദ സംഭവം അരങ്ങേറിയത്. പരീക്ഷയ്ക്ക് തൊട്ടുമുൻപാണ് അധികൃതർ വിദ്യാർഥികളെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ചത്. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍ നിന്നു ബീപ് ശബ്ദം വന്നപ്പോള്‍ അടിവസ്ത്രമുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഊരി പരിശോധിച്ചെന്നും പെണ്‍കുട്ടി പറയുന്നു. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാർഥിനി തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ജീൻസ് ധരിച്ചതിനാണ് മറ്റൊരു വിദ്യാർഥിനിയെ അപമാനിച്ചത്. ജീൻസിലെ പോക്കറ്റും മെറ്റൽ ബട്ടണും മാറ്റണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ പെൺകുട്ടിയുടെ പിതാവ് മൂന്നു കിലോമീറ്റർ യാത്രചെയ്തു കട തുറപ്പിച്ച് പുതിയ വസ്ത്രം വാങ്ങിക്കേണ്ടി വന്നു. കടുത്ത നിബന്ധനകളാൽ ഒരു മുസ്‍ലിം വിദ്യാർഥി ആറു ജോടി ഉടുപ്പുമായാണ് പരീക്ഷാ സെന്ററിൽ എത്തിയത്. എന്നിട്ടും മുഴുനീള ഉടുപ്പിന്റെ കൈ വെട്ടിച്ചെറുതാക്കിയശേഷം മാത്രമേ പരീക്ഷാ ഹാളിലേക്കു കയറ്റിയുള്ളൂവെന്നു രക്ഷിതാവ് പരാതിപ്പെട്ടു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News