മലിനജലം കുടിച്ച് തേക്കുമ്പറ്റ കോളനിവാസികള്‍

Update: 2018-05-29 02:20 GMT
മലിനജലം കുടിച്ച് തേക്കുമ്പറ്റ കോളനിവാസികള്‍
Advertising

പരാതിപ്പെടാനെത്തിയവരോട് ജില്ലാ കലക്ടര്‍ മോശമായി പെരുമാറി

മറ്റുവഴിയില്ലാതെ മലിനജലം കുടിച്ച് കഴിയുകയാണ് വയനാട്ടിലെ തേക്കുമ്പറ്റ കോളനിക്കാര്‍. കോളനിയിലെ കിണറുകള്‍ മലിനമായതോടെയാണ് കോളനിവാസികളുടെ കുടിവെള്ളം മുട്ടിയത്. ഇതിനെക്കുറിച്ച് പരാതിപ്പെടാനെത്തിയവരോട് ജില്ലാ കലക്ടര്‍ മോശമായി പെരുമാറിയതായും പരാതിയുണ്ട്.

Full View

54 കുടുംബങ്ങളാണ് നൂല്‍പ്പുഴ തേക്കുമ്പറ്റ കോളനിയില്‍ താമസിക്കുന്നത്. കോളനിക്കായി മൂന്ന് കിണറുകളുണ്ടെങ്കിലും വെള്ളം ഉപയോഗിക്കാനാവാത്തവിധം മലിനമാണ്. തൊട്ടടുത്ത സ്കൂള്‍ ഹോസ്റ്റലിലെ കക്കൂസ് മാലിന്യമുള്‍പ്പെടെ ഈ കിണറുകളിലേക്ക് ഒഴുകിയിറങ്ങുന്നു. സമീപത്തെ നീര്‍ച്ചാലുകളിലൂടെയും കോളനിയിലേക്ക് മാലിന്യമൊഴുകിയെത്തുന്നുണ്ട്. മറ്റുവഴിയില്ലാതെ കിണറുകളില്‍ നിന്നെടുക്കുന്ന വെള്ളം പാത്രങ്ങളില്‍ വെച്ച് ഊറിയതിന് ശേഷം ഉപയോഗിക്കുകയാണിവര്‍. മലിനജലമുപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ പോലുള്ള അസുഖങ്ങളും വ്യാപകമാണ്. കോളനിയിലെ 60ഓളം കുട്ടികള്‍ക്കും അസുഖങ്ങള്‍ വിട്ടൊഴിഞ്ഞ നേരമില്ല. ഈ ദുരവസ്ഥയെക്കുറിച്ച് പരാതിപ്പെടാനെത്തിയവരോട് ജില്ലാ കലക്ടര്‍ മോശമായി പെരുമാറിയതായും പരാതിയുണ്ട്. ജലനിധി പദ്ധതി കോളനിയിലേക്കെത്തിക്കാമെന്ന് നേരത്തെ വാഗ്ദാനമുണ്ടായിരുന്നെങ്കിലും ഇതും പ്രാവര്‍ത്തികമായിട്ടില്ല.

Tags:    

Similar News