പൊതുപ്രവര്‍ത്തനത്തിലേക്ക് മടങ്ങിവരാന്‍ രാഹുല്‍ ആവശ്യപ്പെട്ടതായി സിആര്‍ മഹേഷ്
Update: 2018-05-29 13:13 GMT
പാര്‍ട്ടി സ്ഥാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാനഘടകം തീരുമാനമെടുക്കും
പൊതുപ്രവര്‍ത്തനത്തിലേക്ക് മടങ്ങിവരാന്‍ എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച മുന്‍ വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് . തന്റെ ഫേസ്ബുക്ക് പോസ്റ്റ് രാഹുല്‍ ഗാന്ധിക്കെതിരാണെന്ന ആരോപണങ്ങള്‍ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ അദ്ദേഹത്തെ പറഞ്ഞ് ബോധ്യപ്പെടുത്തി. പാര്‍ട്ടി സ്ഥാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാനഘടകം തീരുമാനമെടുക്കുമെന്നും രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മഹേഷ് പറഞ്ഞു.