തച്ചങ്കരിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

Update: 2018-05-29 12:16 GMT
Editor : admin
തച്ചങ്കരിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി
Advertising

സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. പുനര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി.....

ടോമിന്‍ തച്ചങ്കരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സര്‍ക്കാര്‍ നീക്കത്തിന് കോടതിയില്‍ തിരിച്ചടി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയില്‍ അതൃപ്തി രേഖപ്പെടുത്തി. പുനര്‍‌സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

തച്ചങ്കരിക്കെതിരെ നിരവധി കേസുകള്‍ ആരോപിക്കപ്പെട്ടിരുന്നു. ഇതിലൊന്നും വ്യക്തത വരുത്താതെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് . സസ്പെന്‍ഷന്‍ ഉത്തരവ് സംബന്ധിച്ചും സര്‍ക്കാര്‍ കൂടുതല്‍‌ വിശദീകരണം നല്‍കിയില്ല. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ തച്ചങ്കരിക്കെതിരെയുള്ള കേസില്‍ കുറ്റം ചുമത്താനുള്ള നടപടി പുരോഗമിക്കുകയാണ്. നേരത്തെ നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും തച്ചങ്കരി ഹാജരായിട്ടില്ല.

പൊലീസ് ആസ്ഥാനത്തെ രഹസ്യഫയലുകള്‍ കാണാതായത് സംബന്ധിച്ചും ആരോപണമുയര്‍ന്നിട്ടുണ്ട് ഈ വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ വിശദീകണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജൂലൈ പത്തിന് പുനര്‍‌ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. തച്ചങ്കരിയെ എഡിജിപിയായി നിയമിച്ചത് ചോദ്യം ചെയ്‌ത് ആലപ്പുഴ സ്വദേശി ജോസ് സമര്‍ച്ച ‍ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News