കെഎസ്‍യു സമരത്തെ ബിജെപിയുടേതാക്കി ടൈംസ് നൌ
ആദ്യ വിഷ്വല്‍സ് എന്ന് അവകാശപ്പെട്ടാണ് ചാനല്‍ ഇന്നലെ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പനി മരണങ്ങള്‍ ഇത്തവണ വര്‍ധിച്ചിട്ടുണ്ടെന്നും ഇതിനെതിരെയാണ് ബിജെപി തെരുവിലിറങ്ങിയിട്ടുള്ളതെന്നും
പനി മരണങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്‍യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയ സമരത്തെ ബിജെപിയുടേതാക്കി ടൈംസ് നൌ. ആദ്യ വിഷ്വല്‍സ് എന്ന് അവകാശപ്പെട്ടാണ് ചാനല്‍ ഇന്നലെ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പനി മരണങ്ങള്‍ ഇത്തവണ വര്‍ധിച്ചിട്ടുണ്ടെന്നും ഇതിനെതിരെയാണ് ബിജെപി തെരുവിലിറങ്ങിയിട്ടുള്ളതെന്നും പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ലൈവ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പനി മരണങ്ങളില്‍ പ്രതിഷേധിച്ചും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ബിജെപിയുടെ നേതൃത്വത്തിലും ഇന്നലെ സമരം നടന്നിരുന്നു. ഇതിന്‍റെ മറവിലാണ് കെഎസ്‍യു സമരത്തെ ബിജെപിയുടേതാക്കി ചാനല്‍ രംഗതെത്തിയത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി വാര്‍ത്തകള്‍ ടൈംസ് നൌ അടുത്തിടെ നല്‍കിയിരുന്നു. സംഘപരിവാര്‍ അജണ്ടക്കൊപ്പം ചലിക്കുന്നതായിരുന്നു ഇവയില്‍ ഭൂരിഭാഗവും.
ബിജെപി പ്രസിഡന്റ് അമിത് ഷായുടെ കേരള സന്ദര്‍ശനം ചര്‍ച്ച ചെയ്തപ്പോള്‍ ടൈംസ് നൌ ചാനല്‍ ചര്‍ച്ചയുടെ മുഖ വാചകം ഇതായിരുന്നു. ഇടിമുഴങ്ങുന്ന പാകിസ്താന്‍. 7 വര്‍ഷം മുമ്പ് പ്രചരിപ്പിക്കപ്പെട്ട ലവ്ജിഹാദ് കള്ളക്കഥകളും കാസര്‍കോട്ടെ ഒരു തെരുവിന് ഗാസ തെരുവെന്ന് പേരിട്ടതും ഇതിന് പിന്നാലെ ടൈംസ് നൌ ചര്‍ച്ചയാക്കി. ഐഎസ് ബന്ധമെന്ന ആരോപണവുമായി ചേര്‍ത്തായിരുന്നു ഈ ചര്‍ച്ചകള്‍.