ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് കോടതി

Update: 2018-05-29 08:42 GMT
Editor : Subin
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് കോടതി
Advertising

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. കേസില്‍ റിമി ടോമിയുടെ രഹസ്യമൊഴി എടുക്കും

നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് കോടതി.ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. അതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് പ്രൊസിക്യൂഷന്‍ അറിയിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. കേസില്‍ റിമി ടോമിയുടെ രഹസ്യമൊഴി എടുക്കും

പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്.ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു. പ്രതിഭാഗം വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു.കേസിലെ ചില സാക്ഷികളെ കാവ്യയുടെ ഡ്രൈവര്‍ ഫോണില്‍ വിളിച്ചു. കേസില്‍ ഇനി നാല് പേരെകൂടി ചോദ്യം ചെയ്യാനുണ്ടെന്ന് അന്വേഷണ സംഘം. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും. 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന് പ്രോസിക്യൂഷന്‍.

നടിയെ അക്രമിച്ചകേസില്‍ ദിലീപ് മൂന്നാം തവണ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയില്‍ ഇന്ന് വാദം നടന്നത്. കേസിന്റെ സാഹചര്യങ്ങളില്‍ വലിയ മാറ്റം ഉണ്ടായെന്ന് ഇന്നലെ വാദം നടത്തിയ ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേസില്‍ പ്രതിയാകും എന്ന് പ്രചരിപ്പിക്കപ്പെട്ട കാവ്യ മാധവന്‍ അന്വേഷണ സംഘം തന്നെ ക്ലീന്‍ ചിറ്റ് നല്‍കി. കേസിലെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. കേസിലെ മറ്റ് രണ്ട് പ്രതികളായ വിഷ്ണുവിനും സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനും ജാമ്യം ലഭിച്ചു. പള്‍സര്‍ സുനി ഉണ്ടാക്കുന്ന കഥകള്‍ക്ക് പിന്നാലെ പൊലീസ് പോകുകയാണ്. യുക്തിഭദ്രമായ ഒരന്വേഷണവും കേസില്‍ ഇതുവരെ നടന്നിട്ടില്ലെന്നുമായിരുന്നു ദിലീപിന്റെ വാദം.

കുറ്റകൃത്യം നടന്ന് ഏഴ് മാസം കഴിഞ്ഞിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യം പറഞ്ഞാണ് ദിലീപിന് ഇപ്പോഴും ജാമ്യം നിഷേധിക്കുന്നതെന്നുമായിരുന്നും പ്രതിഭാഗം വാദം. ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News