ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പിച്ചെന്ന് എല്‍ഡിഎഫ്, വേങ്ങരക്കാര്‍ക്കിത് പ്രശ്‌നമല്ലെന്ന് യുഡിഎഫ്

Update: 2018-05-29 20:27 GMT
Editor : Subin
ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പിച്ചെന്ന് എല്‍ഡിഎഫ്, വേങ്ങരക്കാര്‍ക്കിത് പ്രശ്‌നമല്ലെന്ന് യുഡിഎഫ്
Advertising

പി കെ കുഞ്ഞാലിക്കുട്ടിയെ കൂടി ലക്ഷ്യം വെച്ചുള്ളതാണ് ഈ പ്രചരണമെന്നതിനാല്‍ അദ്ദേഹം തന്നെയാണ് അതിന് മറുപടി നല്‍കുന്നത്.

വേങ്ങര ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് അടിച്ചേല്‍പ്പിച്ചതാണെന്ന് എല്ലാ പ്രചരണ യോഗങ്ങളിലും എല്‍ഡിഎഫ് ഉന്നയിക്കുന്നുണ്ട്. ഒരു ഉപതെരഞ്ഞെടുപ്പൊന്നും വേങ്ങരക്കാര്‍ക്ക് പ്രശ്‌നമല്ലെന്ന് പറഞ്ഞ് അണികളെ കൊണ്ട് കയ്യടിപ്പിച്ചാണ് യുഡിഎഫ് ഇതിന് മറുപടി നല്‍കുന്നത്.

Full View

ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കാനാണ് പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര എംഎല്‍എ സ്ഥാനം രാജിവെച്ചത്. വേങ്ങരയിലെ ജനങ്ങള്‍ക്കു മേല്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചുവെന്നാണ് എല്‍ഡിഎഫ് ഉന്നയിക്കുന്ന ആക്ഷേപം.

പി കെ കുഞ്ഞാലിക്കുട്ടിയെ കൂടി ലക്ഷ്യം വെച്ചുള്ളതാണ് ഈ പ്രചരണമെന്നതിനാല്‍ അദ്ദേഹം തന്നെയാണ് അതിന് മറുപടി നല്‍കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കുന്നതോടെ വേങ്ങരക്ക് താന്‍ ഉള്‍പ്പെടെ രണ്ട് എംഎല്‍എമാരെ ലഭിക്കുമെന്ന വാഗ്ദാനം കൂടി കുഞ്ഞാലിക്കുട്ടി നല്‍കുന്നുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News