ലോക്നാഥ് ബെഹ്റക്കെതിരായ പരാതി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി
എല്ലാം സ്റ്റേഷനുകളിലും ഡ്യുലക്സ് കന്പനിയുടെ പെയിന്റടിക്കണമെന്ന ഉത്തരവിനെതിരെയായിരുന്നു ഹരജി.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരായ പരാതി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. എല്ലാം സ്റ്റേഷനുകളിലും ഡ്യുലക്സ് കന്പനിയുടെ പെയിന്റടിക്കണമെന്ന ഉത്തരവിനെതിരെയായിരുന്നു ഹരജി.കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് ടിപി സെന്‍കുമാര്‍ എത്തുന്നതിന്റെ തൊട്ടുമുന്പുള്ള ദിവസമാണ് ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു കന്പനിയുടെ ഒരേകളറുള്ള പെയിന്റടിക്കണമെന്ന് ഉത്തരവിറക്കിയത്.ഇത് വിവാദമായതോടെ പൊതുപ്രവര്‍ത്തകന്‍ പായിച്ചറ നവാസ് കോടതിയെ സമീപിച്ചു.കോടതിയില്‍ കേസ് എത്തിയപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ബെഹ്റയെത്തിയിരുന്നു.പരാതിയില്‍ അന്വേഷണം നടത്തേണ്ടന്ന നിലപാട് കോടതിയെ വിജിലന്‍സ് അറിയിക്കുകയും ചെയ്തു.ഡ്യുലക്സ് കന്പനിയുടെ പേര് ഉദാഹരണത്തിന് വേണ്ടി മാത്രമാണ് ഉത്തരവില്‍ പറഞ്ഞതെന്ന വിശദീകരണമാണ് വിജിലന്‍സ് നല്‍കിയത്.ഇത് അംഗീകരിച്ചാണ് കേസ് തള്ളി തി്രുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് ഉത്തരവിട്ടത്