അബ്രാഹ്മണരായ ശാന്തിക്കാരുടെ നിയമനം; പിണറായിക്ക് കമലിന്റെ ബിഗ് സല്യൂട്ട്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിച്ചുകൊണ്ടുള്ള തീരുമാനത്തെ കേരള സമൂഹം മാത്രമല്ല അയല്‍സംസ്ഥാനമായ തമിഴ്നാടും കയ്യടിയോടെയാണ് സ്വീകരിച്ചത്
കേരളത്തിലെ ക്ഷേത്രങ്ങളില്‍ പൂജക്കായി ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരെ നിയമിച്ച തിരൂവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍. ഈ തീരുമാനം എടുക്കാന്‍ ആര്‍ജ്ജവം കാണിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും കമല്‍ പ്രശംസിച്ചിട്ടുണ്ട്. 36 അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച പിണറായിക്ക് എന്റെ ബിഗ് സല്യൂട്ട്. പെരിയാറിന്റെ സ്വപ്നം അങ്ങിനെ യാഥാര്‍ഥ്യമായതായും കമല്‍ ട്വിറ്ററില്‍ കുറിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിച്ചുകൊണ്ടുള്ള തീരുമാനത്തെ കേരള സമൂഹം മാത്രമല്ല അയല്‍സംസ്ഥാനമായ തമിഴ്നാടും കയ്യടിയോടെയാണ് സ്വീകരിച്ചത്.
Bravo Travancore Dewasom board.Salute to Kerala CM Mr. Pinarayi Vijayan.4 appointing 36 non-Brahmin priests. Periar's dream realized
— Kamal Haasan (@ikamalhaasan) October 9, 2017