മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലിം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമമെന്ന് കേന്ദ്രമന്ത്രി
ബിജെപി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയില്‍ എറണാകുളത്ത് സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്. 'മലപ്പുറത്തെ ജനസംഖ്യ വര്‍ധനക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. 1921ലെ ജിഹാദി..
മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലിം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബിജെപി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയില്‍ എറണാകുളത്ത് സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്.
'മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലിം സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമം നടക്കുകയാണ്. മലപ്പുറത്തെ ജനസംഖ്യ വര്‍ധനക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. 1921ലെ ജിഹാദിന്റെ 100ആം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചന കേരളത്തിൽ നടക്കുന്നു. ഐഎസ് തന്ത്രമായ ലവ് ജിഹാദ് സംസ്ഥാനത്തിന് ഭീഷണിയാണ്.' കേന്ദ്ര മന്ത്രി പറഞ്ഞു.
തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമതാണെന്നും, മധ്യപ്രദേശ് 20 ശതമാനം കാര്‍ഷിക വളര്‍ച്ച നേടിയപ്പോള്‍ കേരളത്തിന്റെ വളര്‍ച്ച 1.4 ശതമാനം മാത്രമായിരുന്നെന്നും ഗിരിരാജ് സിംങ് കുറ്റപ്പെടുത്തി. മഹാന്മാര് ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്മാരുടെ കൈകളിലാണ്. ഏകാധിപതിയായ കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണ് കേരളത്തിലെ ജനാധിപത്യമെന്നും ഗിരിരാജ് സിംങ് ആരോപിച്ചു.