ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷപരിപാടിയില്‍ നിന്ന് എജിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം

Update: 2018-05-29 00:08 GMT
Editor : Jaisy
ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷപരിപാടിയില്‍ നിന്ന് എജിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം
Advertising

ഭരണഘടനാ പദവി വഹിക്കുന്ന എജിയെ വേദിയില്‍ ഇടം നല്‍കാതെ അപമാനിച്ചു എന്നാണ് ആക്ഷേപം

രാഷ്ട്രപതി പങ്കെടുക്കുന്ന ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷപരിപാടിയില്‍ നിന്ന് അഡ്വക്കറ്റ് ജനറലിനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. ഭരണഘടനാ പദവി വഹിക്കുന്ന എജിയെ വേദിയില്‍ ഇടം നല്‍കാതെ അപമാനിച്ചു എന്നാണ് ആക്ഷേപം. പ്രതിഷേധം അറിയിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി.

Full View

കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപന ചടങ്ങ് നടക്കുന്ന 28ന് രാഷ്ട്രപതി രാംനാഥ് കേവിന്ദ് എത്തുന്നത്. ഇ പരിപാടിയിലേക്ക് അഡ്വക്കറ്റ് ജനറലിന് ക്ഷണമില്ല. ഇതേ തുടർന്ന് സര്‍ക്കാര്‍ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്ത് വന്നത്. ചടങ്ങില്‍ എജിയെ പങ്കെടുപ്പിക്കണമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകരുടെ ആവശ്യം. പ്രതിഷേധം അറിയിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അഭിഭാഷകര്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി.

ഭരണഘടനാ പദവി വഹിക്കുന്നയാളാണ് അഡ്വക്കറ്റ് ജനറല്‍. സംസ്ഥാനത്തെ എല്ലാ അഭിഭാഷകരുടെയും പ്രതിനിധിയും കേരള ബാര്‍ കൗണ്‍സിലിന്റെ ചെയര്‍മാനുമാണ് എജി. ഇത്രയും സുപ്രധാന പദവികള്‍ വഹിക്കുന്ന വ്യക്തിയെ ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷ വേദിയില്‍ നിന്ന് ഒഴിവാക്കരുതെന്ന് പ്രമേയത്തില്‍ പറയുന്നു.രാഷ്ട്രപതി പങ്കെടുക്കുന്ന വജ്രജൂബിലി ഉദ്ഘാടന ചടങ്ങില്‍ അഡ്വക്കറ്റ് ജനറലിനെ പങ്കെടുപ്പിക്കാനായ് ചീഫ് ജസ്റ്റിസ് ഇടപെടണം. ഇല്ലെങ്കില്‍ വജ്രജൂബിലി ആഘോഷ ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ തയ്യാറാക്കിയ പ്രമേയത്തില്‍ പറയുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിനെ നേരിട്ട് കണ്ട് നിലപാട് അറിയിക്കാനാണ് സര്‍ക്കാര്‍ അഭിഭാഷകരുടെ തീരുമാനം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News