സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ ആര്‍എസ്എസ് പുസ്തക വിതരണം

Update: 2018-05-29 00:58 GMT
Editor : Subin
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ ആര്‍എസ്എസ് പുസ്തക വിതരണം
Advertising

ശ്രീകൃഷ്‌ന്റെ ജന്മ സ്ഥലമായ മധുരയില്‍ ഔറങ്കസേബിന്റെ കാലത്ത് ക്ഷേത്രം പൊളിച്ച് പള്ളി സ്ഥാപിച്ചതായും ശ്രീകൃഷ്ണ ജന്മഭൂമിയെ മോചിപ്പിക്കാനുള്ള ശ്രമം നടന്നു വരുന്നതായും പുസ്തകത്തില്‍ പറയുന്നു.

സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ പേരില്‍ സ്‌കൂളുകളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘപരിവാര്‍ നേതാക്കളെ വീരപുരുഷന്‍മാരായി ചിത്രീകരിക്കുന്നതുമാണ് പുസ്തകങ്ങള്‍. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭ്യാരതിയുടെ നേതൃത്വത്തിലാണ് പുസ്തക വിതരണം. ഇതിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

Full View

നാല് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാരതി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സംഘപരിവാര്‍ ആശയങ്ങള്‍ അടങ്ങുന്ന പുസ്തകം സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടക്കം വിതരണം ചെയ്യുന്നത്. അര്‍ദ്ധ സത്യവും അസത്യങ്ങളുമടങ്ങുന്ന പുസ്തകത്തിന്റെ വിതരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് സ്‌കൂളുകളുടെ നിലപാട്. കോഴിക്കോട് കൊയിലാണ്ടിയിലെ സ്‌കൂളില്‍ പുസ്തക വിതരണത്തിന് എതിരെ രക്ഷിതാക്കള്‍ രംഗത്ത് എത്തി.

മുന്‍ വര്‍ഷങ്ങളില്‍ വിദ്യാഭാരതിക്ക് കീഴിലുള്ള സ്‌കൂളുകളില്‍ മാത്രം നടത്തിയിരുന്ന പരീക്ഷ പൊതു വിദ്യാലയങ്ങളുടെ കൂടി പങ്കാളിത്വം ഉറപ്പാക്കുകയാണ് വിദ്യാഭാരതിയുടെ ലക്ഷം. ശ്രീകൃഷ്‌ന്റെ ജന്മ സ്ഥലമായ മധുരയില്‍ ഔറങ്കസേബിന്റെ കാലത്ത് ക്ഷേത്രം പൊളിച്ച് പള്ളി സ്ഥാപിച്ചതായും ശ്രീകൃഷ്ണ ജന്മഭൂമിയെ മോചിപ്പിക്കാനുള്ള ശ്രമം നടന്നു വരുന്നതായും പുസ്തകത്തില്‍ പറയുന്നു. ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍ നിന്നു തുരങ്കം ഉണ്ടാക്കിയ ബാലനാണ് ഹെഡ് ഗെവാറെന്ന് പറയുന്ന പുസ്തകത്തില്‍ മഹത്വം കൊണ്ട് ഗാന്ധിയ്ക്കും ടാഗോറിനുമൊപ്പമാണ് ഗോള്‍വാക്കറിന്റെ സ്ഥാനമെന്നും വിശദീകരിക്കുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News