ചികിത്സാ ബില്ലില്‍ ക്രമക്കേട്, ആരോഗ്യമന്ത്രി വിവാദത്തില്‍

Update: 2018-05-29 10:48 GMT
Editor : Subin
ചികിത്സാ ബില്ലില്‍ ക്രമക്കേട്, ആരോഗ്യമന്ത്രി വിവാദത്തില്‍
Advertising

മന്ത്രി ശൈലജ 28000 രൂപയ്ക്ക് കണ്ണട വാങ്ങിയതും വിമര്‍ശന വിധേയമായിട്ടുണ്ട്. ആരോഗ്യമന്ത്രി ചികിത്സാ സഹായം കൈപ്പറ്റിയത് ചട്ടപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും വീഴ്ചയുണ്ടായെങ്കില്‍ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

ചികിത്സചെലവ് ഈടാക്കിയതില്‍ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ സമ്മര്‍ദ്ദം ശക്തമാവുന്നു. ബിജെപിക്ക് പിന്നാലെ യുഡിഎഫും മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

Full View

ഭര്‍ത്താവിന്റെയും അമ്മയുടേയും പേരില്‍ വ്യാജ ചികിത്സാബില്‍ നല്‍കി പണം തട്ടിയെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ ഉയര്‍ന്ന ആരോപണം. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന മന്ത്രിയുടെ ഭര്‍ത്താവ് കെ. ഭാസ്‌കരന്‍ സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നയാളാണ്. ഇത്തരത്തില്‍ പെന്‍ഷന്‍ വാങ്ങുന്നയാള്‍ ആശ്രിതനാണെന്ന് കാണിച്ച് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം.

മന്ത്രി ശൈലജ 28000 രൂപയ്ക്ക് കണ്ണട വാങ്ങിയതും വിമര്‍ശന വിധേയമായിട്ടുണ്ട്. ആരോഗ്യമന്ത്രി ചികിത്സാ സഹായം കൈപ്പറ്റിയത് ചട്ടപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും വീഴ്ചയുണ്ടായെങ്കില്‍ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഏറ്റെടുത്ത് വരും ദിവസങ്ങളില്‍ മന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിക്കാനാണ് യു ഡി എഫിന്റെ നീക്കം. പി സി ജോര്‍ജും ശൈലജക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. മന്ത്രിക്കെതിരെ വിജിലന്‍സില്‍ പരാതി കൊടുത്ത ബിജെപി വരും ദിവസങ്ങളില്‍ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികള്‍ നടത്തിയേക്കും.

ബാലാവകാശ കമ്മിഷന്‍ അംഗത്തിന്റെ നിയമനത്തിന്റെ പേരില്‍ ഹൈക്കോടതി വിമര്‍ശനം വരെ നേരിട്ട ആരോഗ്യമന്ത്രിക്ക് തലവേദനയാണ് പുതിയ വിവാദം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News