കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശം: നിലപാട് അറിയിക്കേണ്ടത് കെഎം മാണിയെന്ന് കോടിയേരി

Update: 2018-05-29 05:40 GMT
Editor : Sithara
കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശം: നിലപാട് അറിയിക്കേണ്ടത് കെഎം മാണിയെന്ന് കോടിയേരി
Advertising

കെ എം മാണി നിലപാട് വ്യക്തമാക്കിയാല്‍ കോട്ടയം ജില്ലയിലുണ്ടാക്കിയ സഹകരണം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് സംസ്ഥാന സമിതി ആലോചിക്കും.

ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട് അറിയിക്കേണ്ടത് കേരള കോണ്‍ഗ്രസാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോട്ടയം ജില്ലാ സമ്മേളനത്തില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് കോടിയേരിയുടെ പ്രതികരണം. കെ എം മാണി നിലപാട് വ്യക്തമാക്കിയാല്‍ കോട്ടയം ജില്ലയിലുണ്ടാക്കിയ സഹകരണം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് സംസ്ഥാന സമിതി ആലോചിക്കും. സിപിഐ അടക്കമുള്ള ഘടകക്ഷികളുമായി ആലോചിച്ച ശേഷമാകും അന്തിമ തീരുമാനമെന്നും കോടിയേരി പറഞ്ഞു.

Full View

കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കേരള കോണ്‍ഗ്രസിനോട് ജില്ലയില്‍ സ്വീകരിച്ച അടവ് നയം ഗുണം ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള ചർച്ചകള്‍ ജില്ലാ സമ്മേളത്തില്‍ നടന്നു. മാണിയെ മുന്നണിയിൽ എടുത്താൽ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന അഭിപ്രായത്തിനായിരുന്നു പൊതുചർച്ചയിൽ മൂൻതൂക്കം. തുടർന്ന് ചർച്ചയ്ക്കുള്ള മറുപടിയിലാണ് പാർട്ടി നിലപാട് കോടിയേരി വ്യക്തമാക്കിയത്.

കെ എം മാണിയുമായുള്ള സഹകരണം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പറഞ്ഞ കൊടിയേരി ഈ കാര്യത്തിൽ നിലപാട് അറിയിക്കേണ്ടത് കെ എം മാണിയാണെന്ന് വ്യക്തമാക്കി. മാണി നിലപാട് അറിയിച്ചാൽ സംസ്ഥാന സമിതി ഇക്കാര്യം ചർച്ച ചെയ്യും. സിപിഐ ഉൾപ്പെടെയുള്ള ഘടക്ഷികളുമായി ചർച്ച ചെയ്ത ശേഷമാവും അന്തിമ തീരുമാനമെന്നും കോടിയേരി പറഞ്ഞു.

ഇടത് പക്ഷത്തേക്ക് പോകാനുള്ള കെ എം മാണിയുടേയും ജോസ് കെ മാണിയുടേയും നീക്കത്തിന് ജോസഫ് വിഭാഗമാണ് തടസ്സമായി നിന്നത്. സിപിഎമ്മിന്റെ കോട്ടയം ജില്ല സമ്മേളനത്തോടെ കേരള കോണ്‍ഗ്രസിനുള്ളില്‍ മുന്നണി പ്രവേശന ചര്‍ച്ചകള്‍ വീണ്ടും സജീവമായേക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News