മാണിയെ തിരികെയെത്തിക്കാന്‍ യുഡിഎഫില്‍ ചര്‍ച്ച തുടങ്ങി
ഉമ്മന്‍ ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും മാണിയുമായി ഫോണില്‍ സംസാരിച്ചു
കെ.എം മാണിയെ മുന്നണിയിലെത്തിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ചര്‍ച്ചകള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും മാണിയുമായി ചര്‍ച്ച നടത്തി. കോട്ടയം സീറ്റില്‍ ആശങ്കയുണ്ടെങ്കില‍് വയനാട് നല്‍കാമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. മാണി അനുകൂല നിലപാടിലേക്കെത്തിയില്ലെന്നുംസൂചനയുണ്ട്.
ജെഡിയു കൂടി മുന്നണി വിട്ടതോടെയാണ് കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂടിയത്. മാണിയുമായി നല്ല ബന്ധമുള്ള ഉമ്മന്‍ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അനൌദ്യോഗിക ചര്‍ച്ചയാണ് നടന്നതെങ്കിലും ലോക്സഭാ സീറ്റുകള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് ചര്‍ച്ച നീണ്ടുവെന്നാണ് അറിയാന്‍ കഴിയുന്നത്. യുഡിഎഫിലേക്ക് തിരികെ വന്ന് കോട്ടയം സീറ്റില്‍ മത്സരിക്കുന്നതിലെ ആശങ്ക കെ.എം മാണി പങ്കുവെച്ചു. നേതൃത്വം അംഗീകരിച്ചാലും അണികള്‍ കാലുവാരാനുള്ള സാധ്യത മാണി കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റു ലോക്സഭാ സീറ്റുകള്‍ ചര്‍ച്ചക്ക് വന്നത്. വയനാട് സീറ്റിനായി ചര്‍ച്ചകള്‍ ആകാമെന്ന നിര്‍ദ്ദേശ രണ്ട് നേതാക്കളും മുന്നോട്ട് വെച്ചതായാണ് സൂചന. ഇടുക്കി സീറ്റും ചര്‍ച്ചകള്‍ കടുന്നുവന്നു. കെ.എം മാണി പൂര്‍ണമായി അനുകൂല നിലപാട് എടുത്തിട്ടില്ല. ചര്‍ച്ചകള്‍ നടന്നെന്ന കാര്യം കേരള കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചിട്ടുമുണ്ട്. മുന്നണി പ്രവേശം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അനൌദ്യോഗികമായി തുടരനാണ് സാധ്യത. കേരള കോണ്‍ഗ്രസിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസിനകത്തും എതിര്‍പ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതേ സമയം 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പെ മാണിയെ മുന്നണിയിലെക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന പൊതുവികാരമാണ് യുഡിഎഫിലുള്ളത്