രോഗം വിതയ്ക്കുന്ന കമ്പ്യൂട്ടറും സ്മാര്‍ട്ട്ഫോണും
വിട്ടുമാറാത്ത കഴുത്ത് വേദനയും തലവേദനയും തുടങ്ങി വിഷാദ രോഗങ്ങള്‍ വരെയെത്തി നില്‍ക്കുന്നു ഇതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍.
മൊബൈല്‍ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗം നാള്‍ക്കുനാള്‍ കൂടിവരുന്തോറും അതുകാരണമായുണ്ടാകുന്ന ശാരീരികമാനസിക പ്രശ്‌നങ്ങളും വര്‍ധിക്കുകയാണ്. സ്മാര്‍ട്‌ഫോണില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും ബോധപൂര്‍വം ഇടവേളകള്‍ നല്‍കി മാറി നില്‍ക്കാന്‍ പരിശീലിക്കുക എന്നതാണ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രധാനപ്രതിവിധി.
ഉറക്കത്തില്‍ നിന്നുണര്‍ന്നത് മുതല്‍ ഉറങ്ങാന്‍ കിടക്കുന്നത് വരെ സ്മാര്‍ട് ഫോണിലെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പുതുതലമുറ. തൊഴിലിടങ്ങളിലും സ്വകാര്യജീവിതത്തിലും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും കൂടെയുണ്ട്. വിട്ടുമാറാത്ത കഴുത്ത് വേദനയും തലവേദനയും തുടങ്ങി വിഷാദ രോഗങ്ങള്‍ വരെയെത്തി നില്‍ക്കുന്നു ഇതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍. ഉപയോഗത്തിനിടയില്‍ ചെയ്യാവുന്ന ചെറിയ വ്യായാമങ്ങള്‍ ശാരീരികമായ പ്രശ്‌നങ്ങള്‍ക്ക് ഒരളവു വരെ പരിഹാരമാണ്.
ഉറക്കമില്ലായ്മക്കും മാനസിക പിരിമുറുക്കത്തിനും പ്രധാന വില്ലനാകുന്നത് അമിതമായ സ്മാര്‍ട്‌ഫോണ്‍ ഉപയോഗമാണ് . ഈ ഉപകരണങ്ങള്‍ മാറ്റിനിര്‍ത്താനാവില്ലെങ്കിലും ഇടവേളകള്‍ നല്‍കി ശരീരരത്തിനും മനസ്സിനും വിശ്രമം നല്‍കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഉറങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പും ഉറങ്ങിയെണീറ്റ് ഒരുമണിക്കൂര്‍ വരെയും കമ്പ്യൂട്ടറും സ്മാര്‍ട്‌ഫോണും ഉപയോഗിക്കാതിരിക്കുന്നത് മാനസിക ആരോഗ്യത്തിന് ഏറെ ഗുണംചെയ്യുമെന്നും മാനസിക ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.