രാജ്യത്ത് മാധ്യമപ്രവര്‍ത്തനം റേറ്റിംഗിന് വേണ്ടിയായി മാറി: രാജ്ദീപ് സര്‍ദേശായി

Update: 2018-05-29 02:57 GMT
രാജ്യത്ത് മാധ്യമപ്രവര്‍ത്തനം റേറ്റിംഗിന് വേണ്ടിയായി മാറി: രാജ്ദീപ് സര്‍ദേശായി
Advertising

ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം വളര്‍ത്താനായി ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം റേറ്റിംഗിന് വേണ്ടിയായി മാറിയെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം വളര്‍ത്താനായി ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ദേശീയതയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെഷനിലാണ് രാജ്ദീപ് സര്‍ദേശായി വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. ഭരണഘടന പരിപാവനമെന്ന് പറയുന്ന പ്രധാനമന്ത്രി പ്രകോപന പ്രസംഗം നടത്തുന്ന ബിജെപി നേതാവ് വിനയ് കത്യാറിന്റെ വായടപ്പിക്കുമോ എന്ന് അദേഹം ചോദിച്ചു.

ശബ്ദകോലാഹലങ്ങളുടെ കേന്ദ്രമായി ദൃശ്യമാധ്യമങ്ങള്‍ മാറി. പലപ്പോഴും പൊതുസമൂഹത്തിന് മുന്നില്‍ അത് തമാശയായി മാറുന്നുണ്ട്. ഹിന്ദി വാര്‍ത്താചാനലുകള്‍ പലപ്പോഴും മോശമായ മാധ്യമപ്രവര്‍ത്തനം നടത്തുന്നു. യാഥാര്‍ഥ്യമല്ല പലപ്പോഴും വാര്‍ത്തയിലൂടെ പുറത്ത് വരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags:    

Similar News