കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി; 87 അംഗ സംസ്ഥാന കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങള്‍

Update: 2018-05-29 02:48 GMT
Editor : Sithara
കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി; 87 അംഗ സംസ്ഥാന കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങള്‍
Advertising

തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം ഏകകകണ്ഠമായാണ് കോടിയേരിയെ തെരഞ്ഞെടുത്തത്.

സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. 87 അംഗ സംസ്ഥാന കമ്മിറ്റിയിൽ 10 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ, മുതിർന്ന നേതാക്കൾ ഉൾപ്പെടെ 9 പേരെ ഒഴിവാക്കി. വി എസ് അച്ചുതാനന്ദൻ ,പി.കെ ഗുരുദാസൻ എന്നിവർ ഉൾപ്പെടെ 5 പ്രത്യേക ക്ഷണിതാക്കളെയാണ് സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം നീണ്ട് നിന്ന സമ്മേളനത്തിനൊടുവിൽ കോടിയേരി ബാലകൃഷ്ണനെ ഏകകണ്ഠമായാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത്. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് സമിതി യോഗങ്ങൾ ചേർന്ന് പുതിയ കമ്മിറ്റിയുടെ പാനൽ തയ്യാറാക്കി. 87 അംഗ സംസ്ഥാന കമ്മിറ്റിയിൽ 10 പുതുമുഖങ്ങളെ ഉൾപ്പെടുത്തി.

പുതിയ അംഗങ്ങൾ ഇവരാണ്, സി.എച്ച് .കുഞ്ഞമ്പു, എ.എൻ.ഷംസീർ, മുഹമ്മദ് റിയാസ്, ഗിരിജാ സുരേന്ദ്രൻ, ഗോപി കോട്ടമുറിക്കൽ, ആർ.നാസർ, പി. ഗഗാറിൻ, ഇ.എൻ.മോഹൻദാസ്, കെ.സോമപ്രസാദ് കെ.ബി.രാമകൃഷ്ണൻ

മുതിർന്ന നേതാക്കൾ ഉൾപ്പെടെ 9 പേരെയാണ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. ടികെ ഹംസ, കെ കുഞ്ഞിരാമൻ, പിരപ്പൻകോട് മുരളി, കെ.എം സുധാകരൻ, പി.ഉണ്ണി, സി.കെ.സദാശിവൻ, പി.എ.മുഹമ്മദ്, എൻ.കെ.രാധ എന്നിവരെയാണ് ഒഴിവാക്കിയത്.

സംസ്ഥാനകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ പി കെ ഗുരുദാസിനെ പ്രത്യേക ക്ഷണിതാവ് ആക്കിയിട്ടുണ്ട്. പുതിയ ആൾക്കാരെ കൊണ്ട് വരാൻ മുതിർന്നവർ ഒഴിവാവുകയായിരിന്നുമെന്ന് കോടിയേരി പറഞ്ഞു. വി എസ് അച്ചുതാനന്ദൻ ,എം എം ലോറൻസ്, പാലോളി മുഹമ്മദ് കുട്ടി ,കെ എൻ രവീന്ദ്രനാഥ് എന്നിവരാണ് ക്ഷണിതാക്കൾ.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News