തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു

Update: 2018-05-29 01:17 GMT
Advertising

പൊതുദര്‍ശനത്തിന് വെച്ച ശിവസുന്ദറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരാണ് എത്തിയത്.

പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു. എരണ്ടക്കെട്ട് ബാധിച്ച് 67 ദിവസമായി ചികിത്സയിലായിരുന്നു. പൊതുദര്‍ശനത്തിന് വെച്ച ശിവസുന്ദറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരാണ് എത്തിയത്.

Full View

അഴകും തലയെടുപ്പും ഒത്തുകിട്ടിയ അപൂര്‍വം ആനകളില്‍ ഒന്നായിരുന്നു തിരുവമ്പാടി ശിവസുന്ദര്‍. നാല്‍പ്പത്തിയാറ് വയസുള്ള ആന 67 ദിവസമായി എരണ്ട്‌കെട്ട് മൂലം അവശനായിരുന്നു. ഇന്ന് പുലര്‍ച്ചെ ചരിഞ്ഞ ആനയെ അവസാനമായി കാണാന്‍ നൂറ് കണക്കിന് പേരാണ് എത്തിയത്. തൃശൂര്‍ പൂരത്തിന് പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയ കൊമ്പനാണ് ശിവസുന്ദര്‍.

തൃശൂരിലെ വിവിധ ദേവസ്വങ്ങളിലെ ആനകളെത്തി ശിവസുന്ദറിന് പ്രണാമം അര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരത്തിനായി ആനയെ കോടനാട് കൊണ്ടുപോകും.

Tags:    

Similar News