വിഷരഹിത പച്ചക്കറിക്കായി പാലക്കാട് പ്രത്യേക ചന്ത

Update: 2018-05-29 05:01 GMT
Editor : Subin
വിഷരഹിത പച്ചക്കറിക്കായി പാലക്കാട് പ്രത്യേക ചന്ത
Advertising

എല്ലാ ഞായറാഴ്ചയും രാവിലെ ഒമ്പത് മുതല്‍ 12 മണിവരെ വിക്ടോറിയ കോളേജിനടുത്തുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. നാല് മാസമായി പ്രവര്‍ത്തിക്കുന്ന ചന്തക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പ്രകൃതി കൃഷിയിലൂടെ വിളവെടുത്ത വിഷരഹിത പച്ചക്കറികള്‍ വിപണനം ചെയ്യാനായി പാലക്കാട് പ്രത്യേക ചന്ത. ഒരു കൂട്ടം കര്‍ഷകര്‍ ചേര്‍ന്നാണ് വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്ത് നേരിട്ട് ചന്തയിലെത്തിക്കുന്നത്. ഇടനിലക്കാരനില്ലാതെ വിളകള്‍ നേരിട്ട് വിപണനം നടത്തി കര്‍ഷകന് മികച്ച വില ലഭിക്കുമ്പോള്‍ ഉപഭോക്താവിന് വിഷരഹിതമായ ഭക്ഷണവും ഉറപ്പാക്കപ്പെടുന്നു.

Full View

പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ടെ ഒരു സംഘം കര്‍ഷകര്‍ ജൈവ ചന്ത ആരംഭിച്ചത്. രാസ വളമുപയോഗിക്കാതെ, സമ്പൂര്‍ണ്ണമായും പ്രകൃതി കൃഷിയിലൂടെ വിളവെടുത്ത ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കും ഇവിടെ കച്ചവടം ചെയ്യാം. എല്ലാ ഞായറാഴ്ചയും രാവിലെ ഒമ്പത് മുതല്‍ 12 മണിവരെ വിക്ടോറിയ കോളേജിനടുത്തുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. നാല് മാസമായി പ്രവര്‍ത്തിക്കുന്ന ചന്തക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാമെന്നതിനാല്‍, വിളകള്‍ക്ക് മികച്ച ലഭിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. ഇത് പ്രകൃതി കൃഷിയിലൂടെ കൂടുതല്‍ വിളകള്‍ ഉല്‍പ്പാദിപിക്കാന്‍ പ്രേരകമാകുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ചന്തയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകരെ പങ്കെടുപ്പിച്ച് ചന്ത വിപുലമാക്കാനുള്ള ആലോചനയിലാണ് പാലക്കാടന്‍ ജൈവ ചന്തയുടെ നടത്തിപ്പുകാര്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News