തങ്ങളെ എതിര്‍ത്തവരെ പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി കാന്തപുരം
വോട്ട് ചെയ്യാതെ ആരും മാറി നില്‍ക്കരുതെന്ന് പറഞ്ഞാണ് തുടങ്ങിയത്. സംഘടനയെയും സ്ഥാപനങ്ങളെയും സഹായിക്കുന്നവരെ അനുകൂലിക്കുമെന്ന് കാന്തപുരം പറഞ്ഞു
കഴിഞ്ഞ 5 വര്‍ഷം തങ്ങളെ എതിര്‍ത്തവരെ പരാജയപ്പെടുത്തണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. കോഴിക്കോട് മര്‍കസില്‍ നടന്ന ഖത്മുല്‍ബുഖാരി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മര്‍കസില്‍ നടന്ന ഖത്മുല്‍ബുഖാരി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കാന്തപുരം തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയത്തെ കുറിച്ച് സംസാരിച്ചു. വോട്ട് ചെയ്യാതെ ആരും മാറി നില്‍ക്കരുതെന്ന് പറഞ്ഞാണ് തുടങ്ങിയത്. സംഘടനയെയും സ്ഥാപനങ്ങളെയും സഹായിക്കുന്നവരെ അനുകൂലിക്കുമെന്ന് കാന്തപുരം പറഞ്ഞു
കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ച കാന്തപുരം എതിരാളികളെ തോല്‍പ്പിക്കണമെന്ന് വ്യക്തമാക്കി.
സമ്മേളനത്തില്‍ മുസ്ലിം ജമാഅത്ത് നേതാക്കളും വിദേശ പ്രതിനിധികളും പങ്കെടുത്തു