വീട് തകര്‍ത്ത് ഭൂമാഫിയ; ലീല ഗുലാത്തിക്ക് പിന്തുണയുമായി സര്‍ക്കാര്‍
പ്ലാനിങ് ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ ഐഎസ് ഗുലാത്തിയുടെ വീട് മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പ്ലാനിങ് ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ ഐഎസ് ഗുലാത്തിയുടെ വീട് മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഭൂമാഫിയയുടെ കയ്യേറ്റത്തെ തുടര്‍ന്ന് തകര്‍ന്ന വീടിന് സുരക്ഷാ ഭിത്തി നിര്‍മിക്കാനും നഷ്ടപരിഹാരം നല്‍കാനും നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കലക്ടറും വിദഗ്ധ സംഘവും സ്ഥലം സന്ദര്‍ശിച്ചു.
ആറ് മാസം മുമ്പ് തന്നെ വീടിന് ചെറിയ തോതില്‍ കേടുപാട് സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വീടിന്റെ ഒരു നില പൂര്‍ണമായും താഴുകയും വീടിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്നതും. ഇന്ന് വൈകീട്ടാണ് മന്ത്രിമാരായ തോമസ് ഐസകും കടകംപള്ളി സുരേന്ദ്രനും ഐഎസ് ഗുലാത്തിയുടെ വീട് സന്ദര്‍ശിച്ചത്. വീട്ടില്‍ തനിച്ച് കഴിയുന്ന ഗുലാത്തിയുടെ ഭാര്യ ലീലാ ഗുലാത്തിക്ക് പൂര്‍ണ പിന്തുണ നല്‍കിയാണ് മന്ത്രിമാര്‍ മടങ്ങിയത്. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. പക്ഷേ ഭൂമിയിടിച്ച് നിരത്തിയവരുടെ സമീപനം വേദനിപ്പിക്കുന്നതാണെന്ന് ലീലാ ഗുലാത്തി പറഞ്ഞു. വീടിന് സുരക്ഷാ ഭിത്തി കെട്ടണമെങ്കില്‍ രണ്ടേകാല്‍ കോടിവരെ ചെലവ് വരുമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.