നോട്ട് പിന്‍വലിക്കല്‍: ആദിവാസി വീട് നിര്‍മ്മാണം നിലച്ചു
നോട്ട് പിന്‍വലിച്ചതോടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് നിലമ്പൂരിലെ ആദിവാസികള്‍.
നോട്ട് പിന്‍വലിച്ചതോടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് നിലമ്പൂരിലെ ആദിവാസികള്‍. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാതെ വീട് പണി പാതിവഴിയില്‍ നിര്‍ത്തിവച്ചു. ആദിവാസി വികസന പദ്ധതിയില്‍ നിര്‍മിക്കുന്ന വീടിന്റെ പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടും.
നിലമ്പൂരിലെ പാട്ടക്കരിമ്പ് കോളനിയില്‍ മാത്രം 33 വീടുകളുടെ നിര്‍മാണമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഐടിഡിപിയില്‍നിന്ന് ഘട്ടം ഘട്ടമായാണ് പണം ലഭിക്കുക. ചുമരിന്‍റെ പണി കഴിഞ്ഞതോടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം വന്നു. ഇതോടെ വീടുപണി നിലച്ചു.
സമയബന്ധിതമായി പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടും. മാര്‍ച്ച് അവസാനത്തോടെ മുഴുവന്‍ പണിയും പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ. ബാങ്കില്‍ നിന്ന് പണം ലഭിക്കണമെങ്കില്‍ ഇവര്‍ക്ക് ഒരു ദിവസത്തെ ജോലി നഷ്ടപ്പെടുത്തണം. ഉള്‍വനത്തിലെ ആദിവാസി കോളനികളില്‍നിന്ന് തൊട്ടുടത്ത ബാങ്ക് ശാഖയിലെത്താന്‍ കിലോമീറ്ററുകല്‍ യാത്ര ചെയ്യണം.