ഭൂമി ഇടപാട് കേസ്: അടൂര്‍ പ്രകാശിന്റെ ഹരജി ഏഴിന് പരിഗണിക്കും
Update: 2018-05-30 09:44 GMT
ഭൂമി ഇടപാട് കേസില്‍ ത്വരിതാന്വേഷണത്തിനുള്ള വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശ് സമര്‍പിച്ച ഹരജി ഈ മാസം ഏഴാം തിയതിയിലേക്ക് മാറ്റി.
ഭൂമി ഇടപാട് കേസില്‍ ത്വരിതാന്വേഷണത്തിനുള്ള വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശ് സമര്‍പിച്ച ഹരജി ഈ മാസം ഏഴാം തിയതിയിലേക്ക് മാറ്റി. സന്തോഷ് മാധവനുള്‍പ്പെട്ട ഭൂദാന കേസില്‍ മൂവാറ്റുപുഴ വിജിന്‍സ് കോടതിയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. സന്തോഷ് മാധവനും റവന്യൂ സെക്രട്ടറിയുമടക്കമുള്ളവര്‍ക്കെതിരേയും ത്വരിതപരിശോധനയ്ക്ക് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് മന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. തീരുമാനം മന്ത്രിസഭയുടെതായിരുന്നുവെന്നും വ്യക്തിപരമല്ലെന്നും മന്ത്രി കോടതിയെ അറിയിച്ചു.