കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി ഫൈസല്‍ പ്രചാരണം ആരംഭിച്ചു
മലപ്പുറം ഉപതെരരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതാക്കളും കുഞ്ഞാലിക്കുട്ടിക്കൊപ്പമുണ്ടായിരുന്നു.
രാവിലെ പതിനൊന്നരയോടെയാണ് മലപ്പുറം കളക്ടര്‍ക്ക് പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് , ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീര്‍, സാദിഖലി ശിഹാബ് തങ്ങള്‍, മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി വി പ്രകാശ് എന്നിവര്‍ കുഞ്ഞാലിക്കുട്ടിയുടെ കൂടെയുണ്ടായിരുന്നു. രാവിലെ ലീഗധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച കുഞ്ഞാലിക്കുട്ടി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തിലെത്തി പ്രാര്‍ഥനയും നടത്തി. അതിനു ശേഷം യുഡിഎഫ് പ്രവര്‍ത്തകരോടൊപ്പം പ്രകടനമായെത്തിയാണ് കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മലപ്പുറം മണ്ഡലത്തില്‍ തിളക്കമേറിയ വിജയം ലഭിക്കുമെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രമുഖ മുന്നണികളില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച യുഡിഎഫ് തന്നെയാണ് ആദ്യം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതും.