മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനവും

Update: 2018-05-30 15:29 GMT
Editor : admin
മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനവും
Advertising

ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു എന്നിവര്‍ക്കൊപ്പം ബിജെപി അധ്യക്ഷന്‍റെ സാന്നിധ്യം വിവാദമാകുന്നു. പ്രതിപക്ഷ നേതാവിന് പോലും ഒഴിവാക്കിയിടത്താണ് കുമ്മനം സ്ഥാനംപിടിച്ചത്.

കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രോട്ടോ കോൾ പ്രശ്നമുന്നയിച്ചിടത്ത് പ്രധാനമന്ത്രിക്കൊപ്പം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനത്തിന് സീറ്റ്. പ്രതിപക്ഷ നേതാവിനെയും സ്ഥലം എംഎൽകും പ്രവേശം നിഷേധിച്ചിടത്താണ് സുരക്ഷാ വീഴ്ച വരുത്തി കുമ്മനത്തിന് അവസരം നൽകിയത്. എസ് പി ജി നൽകിയ പട്ടികയിൽ കുമ്മനത്തിന്റെ പേരില്ലായിരുന്നിട്ടും അവസരം നൽകിയത് വിവദമായി.

Full View

മാധ്യമങ്ങളെയടക്കം മാറ്റി നിർത്തി പ്രധാമന്ത്രിക്കൊപ്പം ഗവർണറും കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും മെട്രോയിൽ യാത്ര നടത്താനായിരുന്നു സുരക്ഷാ നിർദ്ദേശം. എന്നാൽ നരേന്ദ്ര മോദിയുടെ കൂടെ എത്തിയ ബി ജെ പി അധ്യക്ഷൻ ഗവർണർക്ക് ഒപ്പം ഇരിപ്പുറപ്പിച്ചത്. യാത്രയിൽ അനുഗമിച്ച സംസ്ഥാന ചീഫ് സെക്രട്ടറി, ഇ .ശ്രീധരൻ, ഏലിയാസ് ജോർജ് എന്നിവർ എതിർവശത്താണ് ഇരുന്നത്. ഈ സമയം പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ പ്രധാനമന്ത്രിയെ പ്രതീക്ഷിച്ച് ഉത്ഘാടന വേദിയിലായിരുന്നു. പ്രതിപക്ഷ നേതാവിന് പ്രസംഗം നിഷേധിച് സീറ്റ് നൽകുകയും സ്ഥലം എം എൽ എക്ക് വേദി പോലും നിഷേധിച്ചിടത്ത് കുമ്മനത്തിന് പ്രധാനമന്ത്രിക്ക് ഒപ്പം യാത്രക്ക് സീറ്റ് നൽകിയത് വലിയ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ മുൻ കയ്യിൽ നടന്ന പരിപാടിയിൽ ദേശീയ ഗാനം ആലപിക്കാത്തതും ഗൗരവമുള്ള പ്രശ്നമായി മാറി. തിയേറ്ററുകളിൽ പോലും ദേശീയ ഗാനം നിർബന്ധമാക്കിയ സാഹചര്യം രാജ്യത്ത് നിലനിൽക്കുമ്പോഴാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നത്. കേന്ദ്ര നഗര വികസന വകുപ്പും ചീഫ് സെക്രട്ടറിയുമാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടി വരിക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News